ന്യൂയോർക്കിലെ ലോക ഫാഷൻ മേളയിൽ ശ്രദ്ധേയമായി കേരള പരവതാനി

വീണ്ടും ചുവപ്പു പരവതാനി വിരിച്ച് കേരളം. ന്യൂയോർക്കിൽ നടന്ന ഫാഷൻ ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോക ഫാഷൻ മേളയായ മെറ്റ്ഗാല 2026-ലാണ് കേരളത്തിലൊരുക്കിയ പരവതാനി വിരിച്ചിരിക്കുന്നത്. ‘ഫാഷൻ ഈസ് ആർട്ട്’ എന്ന ആശയത്തിൽ നടക്കുന്ന മേളയുടെ അതേ ആശയത്തിൽ നിന്ന് തന്നെയാണ് പരവതാനിയും ഒരുക്കിയിരിക്കുന്നത്.

ആലപ്പുഴ ചേർത്തലയിൽ നിന്നുള്ള നെയ്ത്ത് ബൈ എസ്ട്രാവീവാണ് വസ്ത്രധാരണത്തിനപ്പുറം കലയുടേയും സംസ്കാരത്തിൻ്റേയും സംഗമവേദിയിലെ കാർപെറ്റ് ഒരുക്കിയത്. 500-ന് അടുത്ത കരകൗശല വിദഗ്ദ്ധർ 90 ദിവസമെടുത്താണ് ക്രീമിൽ പച്ച കലർന്ന ഈ പരവതാനി ഒരുക്കിയത്. നാലുമീറ്റർ വീതിയിൽ 30 മീറ്റർ നീളത്തിലാണ് (6840 ചതുരശ്ര അടി) പരവതാനി ഒരുക്കിയിരിക്കുന്നത്.

ചേർത്തലയിലെ ഫാക്‌ടറിയിൽ സീസൽ നാര് (അഗാവെ സിസലാന എന്ന ചെടിയുടെ ഇലയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നാര്) ഇറക്കുമതി ചെയ്ത് പ്രത്യേക സാങ്കേതിക വിദ്യയിൽ ചിത്രകലയും കൂട്ടിയാണ് പരവതാനി നെയ്തെടുത്തതെന്ന് എസ്ട്രാവീവ്-നെയ്‌റ്റ് സി.ഇ.ഒ ശിവൻ സന്തോഷ് പ്രതികരിച്ചു.

The carpet prepared in Kerala has been rolled out at the Met Gala 2026, the world fashion fair known as the Oscars of the fashion world, held in New York.

More Stories from this section

family-dental
witywide