
ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ വെറും പത്ത് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ്, ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചത്. ഉടൻ പ്രാബല്യത്തിൽ വരുന്ന ഈ കരാർ പ്രകാരം ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നടപടികൾ നിർത്തിവെക്കും.
വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി നിശ്ചയിച്ചിരുന്ന സമയപരിധി തീരുന്നതിന് തൊട്ടുമുമ്പാണ് നാടകീയമായ പ്രഖ്യാപനം ഉണ്ടായത്.
സമാധാനത്തിനായി ഇരുരാജ്യങ്ങളും കാണിച്ച വിവേകത്തെയും വിവേചനബുദ്ധിയെയും പാകിസ്ഥാൻ പ്രധാനമന്ത്രി പ്രശംസിച്ചു. “ഇരുപക്ഷവും സമാധാനത്തിനായി ക്രിയാത്മകമായാണ് ഇടപെട്ടത്. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ സുസ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തർക്കങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി ഏപ്രിൽ 10 വെള്ളിയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളെ ഷെഹ്ബാസ് ഷെരീഫ് ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് പാകിസ്ഥാനാണ് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശുഭവാർത്തകൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The ceasefire was announced with 10 minutes left before Trump’s deadline. Both countries showed wisdom and discernment, says Shehbaz Sharif















