
ഷിക്കാഗോ: ഷിക്കാഗോയിൽ ഹ്രസ്വസന്ദർനത്തിനായി എത്തുന്ന തൊടുപുഴ എംഎൽഎയും കേരള ഗവ. ചീഫ് വിപ്പുമായ അപു ജോൺ ജോസഫിന് ആഗസ്റ്റ് 12-ാം തീയതി ബുധനാഴ്‌ച വൈകിട്ട് 7.30 ന് മോർട്ടൻ ഗ്രോവിലുള്ള സെൻ്റ് മേരീസ് പള്ളിയിൽ വച്ച് വൻ സ്വീകരണം ഷിക്കാഗോ പൗരാവലി സംഘടിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ കിക്കോഫും അപു ജോൺ ജോസഫ് നിർവ്വഹിക്കും.
വോളിബോളിന്റെ ഈറ്റില്ലമായ ഷിക്കാഗോയുടെ മണ്ണിൽ വീണ്ടും ഒരു വോളിബോൾ മാമാങ്കത്തിന് തിരി തെളിയുകയാണ്. 2026 സെപ്റ്റംബർ 5 ന് നടക്കുന്ന 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇതാ അതിന്റെ മുന്നോടിയായുള്ള കിക്കോഫിന് തിരശ്ശീല ഉയരുകയാണ്. ഇനി ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ് ഇവിടെ. ഫിക്കാഗോ സോഷ്യൽ ക്ലബ്ബ് നടത്തുന്ന ഇൻ്റർനാഷണൽ വടംവലി മത്സരവും 19-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റും ഒരു കുടക്കീഴിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ വർഷം.

ഷിക്കാഗോ മലയാളി അസോസിയേഷന് വേണ്ടി ജോസ് മണക്കാട്ട് (പ്രസിഡന്റ്), ടൂർണമെന്റ് കമ്മിറ്റിക്കു വേണ്ടി ജിനു പുന്നശ്ശേരിയിൽ (ടൂർണമെന്റ്റ് ചെയർമാൻ), മാത്യു തട്ടാമറ്റം (ജനറൽ കൺവീനർ), സണ്ണി വള്ളിക്കുളം, കൊച്ചുമോൻ ചിറയിൽ, ബിജു മുണ്ടയ്ക്കൽ, സാറാ അനിൽ, അച്ചൻകുഞ്ഞ് മാത്യു, പ്രിൻസ് ഈപ്പൻ, പയസ് ആലപ്പാട്ട്, പീറ്റർ കുളങ്ങര, സിറിയക് കൂവക്കാട്ടിൽ, സിബി കദളിമറ്റം, ജോഷി പുത്തൂരാൻ, അഗസ്റ്റിൻ ആലപ്പാട്ട്, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ജെസ്സ്മോൻ പുറമഠം എന്നിവർ ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ വോളിബോൾ പ്രേമികളെയും നല്ലവരായ മറ്റു നാട്ടുകാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
The Chicago community is organizing a grand reception for Thodupuzha MLA and Kerala Government Chief Whip Apu John Joseph at St. Mary’s Church in Morton Grove on Wednesday, August 12, at 7:30 PM. Apu John Joseph will also inaugurate the 19th N.K. Lukose Memorial Volleyball Tournament, organized by the Chicago Malayali Association.













