ഷിക്കാഗോ രൂപത മിഷൻ ലീഗ് സെമിനാർ സംഘടിപ്പിച്ചു

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) ഷിക്കാഗോ രൂപത തലത്തിൽ അംഗങ്ങൾക്കായി  വൊക്കേഷൻ സെമിനാർ സംഘടിപ്പിച്ചു. ഫാ. ജെറി മാത്യു ക്‌ളാസ്സുകൾ നയിച്ചു.

മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

More Stories from this section

family-dental
witywide