പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ  റോക്‌ലാൻഡ്  സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

ജസ്റ്റിൻ ചാമക്കാല

റോക്‌ലാൻഡ് : പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ ഉള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഇക്കുറി 82 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു. ഇടവക വികാരി റവ. ഫാ. ജോബി പൂച്ചുകണ്ടത്തിൽ കൂടെ ട്രസ്റ്റീമാരായ ജസ്റ്റിൻ ചാമക്കാല, ജിമ്മി പുളിയനാൽ, ജോസഫ് കീഴങ്ങാട്ടു, കപ്യാർ തോമസ് ഇഞ്ചനാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.

സെപ്റ്റംബർ 4 ന് കൊടികയറുന്നതോടെ അന്നേ ദിവസം ഫാ .റിജോ പുതുപറമ്പിലിന്റെ കാർമികത്വത്തിൽ ലതിഞ്ഞും മലങ്കര റീത്തു കുർബാനയും നൊവേനയോടെയും തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു.

സെപ്. 5ന് വൈകീട്ട് 5 ന് റവ.ഫാ. ബിബി തറയിലിന്റെ കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും നൊവേനയും തുടർന്ന് കാർണിവൽ ഉണ്ടായിരിക്കും. സെപ്റ്റംബർ 6ന് വൈകീട്ട് 4 ന് ലതിഞ്ഞോടെ തിരുന്നാൾ കർമ്മങ്ങൾ ഫാ. പത്രോസ് ചമ്പക്കരയും ഫാ. സ്റ്റീഫൻ കണ്ണിപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ ആരംഭിക്കുകയും, തുടർന്ന് ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ തിരുനാൾ സന്ദേശം നൽകുന്നു.

ഇടവകയുടെ 10 മത് ആനിവേഴ്സറി ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ആരംഭം മാർ ജോയ് ആലപ്പാട്ട് നിർവഹിക്കുന്നു. ചെണ്ട മേളത്തോടെ ആഘോഷമായ തിരുന്നാൾ പ്രോസെഷനും തുടന്ന് വി.കുർബാനയുടെ ആശിർവാദവും നടക്കും. തുടർന്ന് സ്നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് റവ . ഫാ . ജോബി പൂച്ചുകണ്ടത്തിൽ 224 766 5831

The Feast of the Blessed Virgin Mother will be held at Rockland St. Mary’s Knanaya Catholic Church from August 28 to September 6.

More Stories from this section

family-dental
witywide