ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിലിൻ്റെ സംസ്‌കാര ചടങ്ങുകൾ ഫെബ്രുവരി 27, 28 തീയതികളിൽ

അറ്റ്ലാൻ്റ: കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ പി.പി. ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫിൻ്റെ (92) സംസ്‌കാര ചടങ്ങുകൾ ഫെബ്രുവരി 27, 28 തീയതികളിൽ നടത്തപ്പെടും. ഫെബ്രുവരി 27-ന് വെള്ളിയാഴ്‌ച വൈകുന്നേരം 4.30 മുതൽ 9 മണി വരെ ഹോളി ഫാമിലി ക്‌നാനായ പള്ളിയിൽ (3885 Rosebud Rd, Loganville, GA 30052) പൊതുദർശനം നടക്കും. ഫെബ്രുവരി 28-ന് ശനിയാഴ്ച ഹോളിഫാമിലി ക്‌നാനായ പള്ളിയിൽ രാവിലെ 9 മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം സംസ്‌കാരം നടക്കും.

പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. പരേതരായ തച്ചേട്ട് ഉതുപ്പാൻ ജോസഫും മറിയാമ്മയുമാണ് മാതാപിതാക്കൾ.

മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ (ഡെൻവർ), ജോയി പിള്ളവീട്ടിൽ (സാൻ അൻറോണിയോ), ഷീല ചക്കാലപ്പടവിൽ (അറ്റ്ലാൻ്റ), ഷിക്കാഗോ കെസിഎസ് മുൻ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ (ഷിക്കാഗോ), റ്റോമി പിള്ളവീട്ടിൽ (ഹൂസ്റ്റൺ), ജിപ്‌സൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ).

മരുമക്കൾ: രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ, പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ, സാലോ കൂപ്ലിക്കാട്ട്, ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.

കൊച്ചുമക്കൾ: പ്രിസീല, പ്രിയങ്ക, റോഷ്‌നി, ജെഫി, ജെറി, ക്രിസ്റ്റഫർ, ഡയാന, ചാൾസ്, വില്യം, റിച്ചാർഡ്, ആൻഡ്രൂ, എഡ്വേർഡ്, സ്റ്റെയ്‌സി, ജെന്നിഫർ, ഷാരൺ, സുസ്‌മിത, സ്റ്റീവൻ, ജോഹാൻ, മേഗൻ, ഗാവിൻ.

കുഞ്ഞുമക്കൾ : ഇല്യാന, ഈഡൻ, മില.

സഹോദരങ്ങൾ: ഏലിയാമ്മ വിലങ്ങാട്ടുശ്ശേരി, ദീനാമ്മ മൂഴിയോടത്ത്, പരേതരായ ആപ്പച്ചൻ തച്ചേട്ട്, ചാക്കോച്ചൻ തച്ചേട്ട്, തോമസ് തച്ചേട്ട്, അലക്‌സാണ്ടർ തച്ചേട്ട്, പെണ്ണമ്മ കൊച്ചുപറമ്പിൽ, ശോശാമ്മ ഞെങ്ങാട്ട്.

The funeral of Thresyamma Joseph will be held on February 27th and 28th.

More Stories from this section

family-dental
witywide