”ആണവക്കരാർ പുതുക്കണം, ഇല്ലെങ്കിൽ ആയുധമത്സരത്തിന് വഴിവെക്കും”: യുഎസിനോടും റഷ്യയോടും മാർപാപ്പയുടെ അഭ്യർഥന

വാഷിംഗ്ടൺ: യുഎസും റഷ്യയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ആണവ ഉടമ്പടി പുതുക്കണമെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ ലോകനേതാക്കളോട് അഭ്യർഥിച്ചു. ഇന്ന് കാലാവധി അവസാനിക്കുന്ന കരാർ പുതുക്കാതിരിക്കുന്നത് ലോകത്ത് പുതിയൊരു ആയുധമത്സരത്തിന് വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വത്തിക്കാനിലെ പ്രതിവാര പൊതുദർശനത്തിനിടെയാണ് മാർപാപ്പ ഈ അഭ്യർഥന നടത്തിയത്. ഈ ഉടമ്പടി ഇല്ലാതാകുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2010-ൽ ഒപ്പുവെച്ച ഈ കരാർ ഇരുരാജ്യങ്ങളുടെയും പക്കലുള്ള ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള അവസാന സുപ്രധാന ഉടമ്പടിയാണ്.
ഭയത്തിന്റെയും അവിശ്വാസത്തിന്റെയും യുക്തിക്ക് പകരം പൊതുനന്മയെ അടിസ്ഥാനമാക്കിയുള്ള നൈതിക സഹകരണം വളർത്തിയെടുക്കാൻ മാർപാപ്പ നേതാക്കളോട് ആഹ്വാനം ചെയ്തു. റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രെയ്ൻ ജനതയ്ക്ക് വേണ്ടിയുള്ള പ്രാർഥനയും ഐക്യദാർഢ്യവും അദ്ദേഹം പുതുക്കി.

“The nuclear treaty must be renewed, otherwise it will lead to an arms race”: Pope’s request to the US and Russia

More Stories from this section

family-dental
witywide