ടെക്സസിൽ ഐസിഇ ഏജൻ്റുമാരുടെ വെടിയേറ്റ് 23 കാരൻ മരിച്ച സംഭവത്തിലെ ഏക ദൃക്സാക്ഷി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ടെക്സസ്: ടെക്സസിലെ സൗത്ത് പാഡ്രെ ഐലൻഡിൽ വെച്ച് ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ (ICE) വെടിയേറ്റു മരിച്ച 23-കാരനായ റൂബൻ റേ മാർട്ടിനെസിൻ്റെ മരണത്തിലെ ഏക ദൃക്‌സാക്ഷി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

മാർട്ടിനെസ് വെടിയേൽക്കുമ്പോൾ കാറിലുണ്ടായിരുന്ന ഏക ദൃക്‌സാക്ഷിയായ 25-കാരൻ ജോഷ്വ ഓർട്ട, സാൻ ആൻ്റോണിയോയിൽ വെച്ചുണ്ടായ മറ്റൊരു കാറപകടത്തിലാണ് മരിച്ചത്.

വെടിവെപ്പ് നടന്ന സാഹചര്യത്തെക്കുറിച്ച് ഫെഡറൽ ഏജൻസി നൽകിയ മൊഴിക്ക് വിരുദ്ധമായി, മാർട്ടിനെസ് ഏജൻ്റുമാരെ അനുസരിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തുന്ന സത്യവാങ്മൂലത്തിൽ ഒപ്പിടാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഓർട്ടയുടെ മരണം.

2025 മാർച്ച് 15-നാണ് യുഎസ് പൗരനായ റൂബൻ റേ മാർട്ടിനെസ് ഐസിഇ (ICE) ഏജന്റുമാരുടെ വെടിയേറ്റു മരിച്ചത്. എന്നാൽ ഏതാണ്ട് ഒരു വർഷത്തോളം അധികൃതർ ഈ സംഭവത്തിൽ തങ്ങളുടെ ഏജന്റുമാർക്ക് പങ്കുള്ള വിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർട്ടിനെസ് തൻ്റെ കാർ ഉപയോഗിച്ച് ഒരു ഏജൻ്റിനെ ഇടിക്കാൻ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചത്. എന്നാൽ ഏജൻ്റുമാർക്ക് മാർട്ടിനെസ് യാതൊരു ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് ജോഷ്വ ഓർട്ട നേരത്തെ കുടുംബത്തിൻ്റെ അഭിഭാഷകർക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ജോഷ്വയുടേയും മരണം സംഭവിച്ചത്. ഈ സംഭവം കൂടി പുറത്തുവന്നതിനെത്തുടർന്ന് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

The only eyewitness to the death of a 23-year-old man shot and killed by ICE agents in Texas was killed in a car accident.

More Stories from this section

family-dental
witywide