വന്ദേമാതരത്തോടെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം; ഇന്ദിര ഗ്യാരൻ്റിക്ക് ഊന്നൽ, ലഹരി മാഫിയക്കെതിരെ കർശന നടപടി, സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ ആരംഭിച്ചു. സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് സഭയിൽ സർക്കാരിൻ്റെ നയം പ്രഖ്യാപിക്കുന്നത്. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇന്നത്തെ സഭാ നടപടികൾക്ക് തുടക്കമിട്ടത്.

എന്നാൽ, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വന്ദേമാതരത്തിൻ്റെ ആദ്യഭാഗം മാത്രമാണ് ഇത്തവണ സഭയിൽ ആലപിച്ചത്. നേരത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭയിലെ ഈ പുതിയ ക്രമീകരണം.

ഇത് സുതാര്യ സർക്കാരാണെന്നും അഴിമതിമുക്ത ഭരണം ഉറപ്പെന്നും ഗവർണർ പറ​ഞ്ഞു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ നടത്തിയത്. മലയാളത്തിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രസംഗം ആരംഭിച്ചത്.

സുപ്രധാന പ്രഖ്യാപനങ്ങൾ

സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും. മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും. സുഗന്ധവ്യജ്ഞ വിൽപനയ്ക്ക് പിപിപി പാർക്ക്, സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും, ഗവേഷക വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്, ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി. ലഹരി മാഫിയക്കെതിരെ കർശന നടപടി, സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും. ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഫ്യൂചർ‌ ടെക്നോളജി എന്ന് അറിയപ്പെടും. ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ വരും. ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ, പട്ടയവിതരണം കാര്യക്ഷമമാക്കും, സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം. കർഷക താൽപര്യത്തിന് മുൻഗണന നൽകും, നെല്ല്, റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും. നാലുവരി പാതകളുടെ എണ്ണം കൂട്ടും. സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി. മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രസവ അവധി നിർബന്ധമാക്കും.

കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യും. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കാനും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചു.

The policy speech in the Assembly began with Vande Mataram; emphasis on Indira’s guarantee

More Stories from this section

family-dental
witywide