ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ അമേരിക്ക; പ്രഖ്യാപനം ഉടൻ

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ അധികത്തീരുവ ചുമത്താൻ യു.എസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ തയ്യാറെടുക്കുന്നു. അമേരിക്കൻ കമ്പനികൾക്കും തൊഴിലാളികൾക്കും തുല്യമായ വിപണി അവസരങ്ങൾ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിർബന്ധിത തൊഴിൽ വഴിയുള്ള ഉൽപ്പന്ന ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങൾക്കെതിരെ സെക്ഷൻ 301 പ്രകാരം ഈ നടപടിയെടുക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് യു.എസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പുതിയ നിർദ്ദേശപ്രകാരം നിർബന്ധിത തൊഴിൽ തടയുന്നതിനായി കർശനമായ നിയമങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്ത ഇന്ത്യ അടക്കമുള്ള 54 രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം അധിക തീരുവ നേരിടേണ്ടി വരും. എന്നാൽ ഇത്തരം നിയമങ്ങൾ ഭാഗികമായി നടപ്പിലാക്കിയിട്ടുള്ള ശേഷിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനമായിരിക്കും അധിക നിരക്ക്. ട്രംപ് ഭരണകൂടം നേരത്തെ ഏർപ്പെടുത്തിയിരുന്ന 10 ശതമാനം ആഗോള ഇറക്കുമതി തീരുവയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്. അതേസമയം അമേരിക്കയുടെ ഈ നീക്കങ്ങളെ ഇന്ത്യ സക്ഷമം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

വരാനിരിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറുകളിലൂടെയും ചർച്ചകളിലൂടെയും ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ഈ വിഷയം പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാലും പെട്ടെന്നുണ്ടാകുന്ന ഈ നികുതി വർധനവ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വിപണി വിലയെയും കയറ്റുമതി മേഖലയെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്

US to impose additional tariffs on 60 countries including India; Announcement soon

More Stories from this section

family-dental
witywide