വൈറ്റ് ഹൗസ് വിട്ട മുൻ പ്രസിഡന്‍റ് തീവ്രമായ നിരാശയിലെന്ന് റിപ്പോർട്ടുകൾ, ബൈഡന്‍റെ പോസ്റ്റ്-പ്രസിഡൻസി കാലം ദാരുണമെന്ന് അടുത്ത സുഹൃത്തുക്കൾ

വാഷിംഗ്ടൺ: ‘അമേരിക്കയുടെ ഭാവിയിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്’ എന്ന് പ്രസംഗവേദികളിൽ ആവർത്തിച്ചിരുന്ന ജോ ബൈഡൻ ഇന്ന് തീർത്തും വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 83 വയസുകാരനായ ബൈഡൻ തന്റെ വിരമിക്കൽ ജീവിതത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ കടുത്ത നിരാശയിലൂടെയും മാനസിക വിഷമത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

താൻ കെട്ടിപ്പടുത്ത നേട്ടങ്ങൾ ഒന്നൊന്നായി തകർക്കപ്പെടുന്നത് ബൈഡനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ് തന്റെ രാഷ്ട്രീയ പൈതൃകത്തെ ഇല്ലാതാക്കുമോ എന്ന ഭയം അദ്ദേഹത്തെ വേട്ടയാടുന്നു.
വൈറ്റ് ഹൗസിലെ ‘പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിമിൽ’ ബൈഡന്റെ സ്ഥാനത്ത് സ്ഥാപിച്ച ഓട്ടോപെൻ ഫോട്ടോ ഉൾപ്പെടെയുള്ള ട്രംപിന്റെ പരിഹാസങ്ങൾ അദ്ദേഹത്തെ തളർത്തിയിട്ടുണ്ട്. ട്രംപിന്റെ തിരിച്ചുവരവിന് വഴിതെളിച്ചത് ബൈഡനാണെന്ന് വിശ്വസിക്കുന്ന നിരവധി ഡെമോക്രാറ്റുകൾ അദ്ദേഹത്തിനെതിരെ തിരിയുന്നത് ബൈഡനെ ദുഃഖിപ്പിക്കുന്നു.

ബൈഡന്റെ രാഷ്ട്രീയ പൈതൃകം വേണ്ടവിധം സ്ഥാപിക്കപ്പെട്ടില്ല എന്ന തോന്നൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കിടയിലുമുണ്ട്. ഒരു റെക്കോർഡ് പ്ലെയറിലെ സൂചി തെന്നിമാറിയത് പോലെയാണ് കാര്യങ്ങൾ സംഭവിച്ചതെന്ന് ബൈഡന്റെ കുടുംബസുഹൃത്ത് പ്രതികരിച്ചു. സ്വകാര്യ സംഭാഷണങ്ങൾക്കിടയിൽ “നമുക്ക് ഇതിൽ നിന്നൊക്കെ ശരിക്കും ഒരു തിരിച്ചുവരവ് സാധ്യമാണോ?” എന്ന് ബൈഡൻ പലപ്പോഴും ചോദിക്കാറുണ്ടെന്ന് അദ്ദേഹവുമായി സംസാരിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. ലോകക്രമത്തിലും ജനാധിപത്യ മൂല്യങ്ങളിലും ട്രംപിന്റെ തിരിച്ചുവരവ് ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് അദ്ദേഹം അതീവ ചിന്താകുലനാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ ‘പോസ്റ്റ്-പ്രസിഡൻസി’ കാലഘട്ടത്തിലൂടെയാണ് ബൈഡൻ ഇപ്പോൾ കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും മുൻ സഹായികളും ഈ അവസ്ഥയെ ദാരുണം എന്നാണ് വിശേഷിപ്പിക്കുന്നത്.

More Stories from this section

family-dental
witywide