ഇന്ത്യ- യൂറോപ്പ് വ്യാപാര കരാർ അമേരിക്കയുടെ കണ്ണിലെ കരട്; “യൂറോപ്പ് സ്വയം യുദ്ധം ചെയ്യാൻ ഫണ്ട് നൽകുന്നു” എന്ന് വിമർശനം

വാഷിംഗ്ടൺ: ഇന്ത്യയുമായി “എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നതിലൂടെ യൂറോപ്പ് തങ്ങൾക്കെതിരെയുള്ള ഒരു “യുദ്ധത്തിന്” തന്നെയാണ് ധനസഹായം നൽകുന്നതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

റഷ്യയുമായി നേരിട്ടുള്ള ഊർജ്ജ ബന്ധങ്ങൾ യൂറോപ്പ് ഗണ്യമായി കുറച്ചിട്ടുണ്ടാകാം, എന്നാൽ ഇന്ത്യയിൽ ശുദ്ധീകരിച്ച റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ അവർ പരോക്ഷമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പണം നൽകുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ആരോപിച്ചു. യുഎസ് ഇന്ത്യക്കുമേൽ ഉയർന്ന നികുതികൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയും ഇതുവരെ ഒരു വ്യാപാര കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിലുമാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏറെക്കാലമായി നിലനിന്നിരുന്ന സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ് ബെസെൻ്റിൻ്റെ ഈ പരാമർശം. ചൊവ്വാഴ്ച കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

റഷ്യയുടെ ഊർജ്ജ വ്യാപാരത്തെ അസ്ഥിരപ്പെടുത്താൻ യുഎസ് സമ്മർദ്ദം ചെലുത്തുമ്പോഴും, ആഗോള എണ്ണവ്യാപാരത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി യൂറോപ്പ് സാമ്പത്തിക നേട്ടം കൊയ്യുന്നത് തുടരുകയാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി 25 ശതമാനം ഉൾപ്പെടെ, ഇന്ത്യക്ക് മേൽ ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. “റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയുടെ മേൽ ഞങ്ങൾ 25 ശതമാനം തീരുവ ഏർപ്പെടുത്തി. എന്നാൽ കഴിഞ്ഞ ആഴ്ച എന്താണ് സംഭവിച്ചതെന്ന് നോക്കൂ? യൂറോപ്യന്മാർ ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കുന്നു,” ബെസെൻ്റ് എബിസി ന്യൂസിനോട് പറഞ്ഞു. “ഒരിക്കൽ കൂടി വ്യക്തമാക്കാം, റഷ്യൻ എണ്ണ ഇന്ത്യയിലേക്ക് പോകുന്നു, അവിടെ നിന്നുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ പുറത്തുവരുന്നു, യൂറോപ്യന്മാർ ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നു. അവർ അവർക്കെതിരെയുള്ള യുദ്ധത്തിന് തന്നെ പണം നൽകുകയാണ്,” ട്രംപിന്റെ നേതൃത്വത്തിൽ ഞങ്ങൾ റഷ്യ-യുക്രെയ്ൻ യുദ്ധം “ഒടുവിൽ അവസാനിപ്പിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

The United States has warned that by signing a free trade agreement with India, Europe is funding a “war” against them.

More Stories from this section

family-dental
witywide