“ഇതൊന്ന് കിട്ടാൻ നിങ്ങൾ ഒരാളെക്കൊണ്ട് നന്നായി പണിയെടുപ്പിക്കും അല്ലേ”; ഓസ്കാർ വേദിയിൽ ചിരി പടർത്തി മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ പോൾ തോമസ് ആൻഡേഴ്സൺ

ലോസ് ഏഞ്ചൽസ്: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി പോൾ തോമസ് ആൻഡേഴ്സൺ. പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ രസകരമായ പ്രസംഗം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

മികച്ച സംവിധായകനുള്ള വിഭാഗത്തിൽ തൻ്റെ നാലാമത്തെ നോമിനേഷൻ വിജയത്തിലെത്തിയപ്പോഴാണ് അക്കാദമിയെ പരിഹസിച്ച് അദ്ദേഹം തമാശ പറഞ്ഞത്. “ഇതൊന്ന് കിട്ടാൻ വേണ്ടി നിങ്ങൾ ഒരാളെക്കൊണ്ട് നന്നായി പണിയെടുപ്പിക്കും, അല്ലേ?” എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണം.

തന്നോടൊപ്പം നോമിനേഷൻ ലഭിച്ച മറ്റ് സംവിധായകരെ ആദരിക്കാനും അദ്ദേഹം മറന്നില്ല. ഈ പുരസ്കാരം തനിക്ക് നൽകുന്ന സന്തോഷത്തെക്കുറിച്ച് അദ്ദേഹം വൈകാരികമായാണ് സംസാരിച്ചത്. “ഈ പുരസ്കാരത്തിന് ഞാൻ അർഹനാണോ എന്ന കാര്യത്തിൽ എപ്പോഴും എൻ്റെ ഹൃദയത്തിൽ ചെറിയൊരു സംശയം ബാക്കിയുണ്ടാകും. എന്നാൽ ഇത് എൻ്റേതായി ലഭിച്ചതിലെ സന്തോഷത്തിൽ മാത്രം യാതൊരു സംശയവുമില്ല,” അദ്ദേഹം പറഞ്ഞു.

സിനിമയോടുള്ള തൻ്റെ അടങ്ങാത്ത ഇഷ്ടം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. “ഇതൊരു അത്ഭുതകരമായ സമ്മാനമാണ്. സിനിമയെ എൻ്റെ വീട് എന്ന് വിളിക്കാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” പോൾ തോമസ് ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.

Thomas Anderson, who won the Best Director award by bursting into laughter on the Oscar stage

More Stories from this section

family-dental
witywide