അതീവ രഹസ്യരേഖകൾ സ്വകാര്യ വിമാനത്തിൽ പ്രദർശിപ്പിച്ചു: ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തൽ, അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും വിവാദം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പ്രതിനിധി ജാമി റാസ്കിൻ. 2022-ൽ ഒരു സ്വകാര്യ വിമാനയാത്രയ്ക്കിടെ ട്രംപ് യാത്രക്കാർക്ക് രഹസ്യ ഭൂപടം കാണിച്ചുകൊടുത്തതായും, സർക്കാരിലെ ആറുപേർക്ക് മാത്രം പ്രവേശനമുള്ള അതീവ സുരക്ഷയുള്ള രേഖകൾ കൈവശം വെച്ചതായും റാസ്കിൻ ആരോപിച്ചു.

സ്പെഷ്യൽ കൗൺസൽ ജാക് സ്മിത്ത് തയ്യാറാക്കിയ മെമ്മോ ഉദ്ധരിച്ചാണ് റാസ്കിൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ട്രംപിൻ്റെ നിലവിലെ ചീഫ് ഓഫ് സ്റ്റാഫ് സൂസൻ വൈൽസ് ഉൾപ്പെടെയുള്ളവർ ഈ വിമാനയാത്രയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തൻ്റെ വ്യക്തിപരമായ ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ട്രംപ് ചില രേഖകൾ പിടിച്ചുവെച്ചതായും ആരോപണമുണ്ട്.

അറ്റോർണി ജനറൽ പാം ബോണ്ടിക്ക് അയച്ച കത്തിലാണ് റാസ്കിൻ ഈ വിവരങ്ങൾ പങ്കുവെച്ചത്. എന്നാൽ ഈ ആരോപണങ്ങളെ വൈറ്റ് ഹൗസും നീതിന്യായ വകുപ്പും പൂർണ്ണമായും തള്ളിക്കളഞ്ഞു.

“ജാക് സ്മിത്തിനെപ്പോലെ തന്നെ ജാമി റാസ്കിനും പ്രസിഡന്റ് ട്രംപിനോടുള്ള കടുത്ത വിദ്വേഷത്താൽ അന്ധനാണെന്ന് ഞങ്ങൾക്കറിയാം. ബൈഡന്റെ പ്രധാന രാഷ്ട്രീയ എതിരാളിയെ എങ്ങനെയെങ്കിലും വിചാരണ ചെയ്യാൻ ജാക് സ്മിത്തിന്റെ സംഘം വെമ്പലിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെക്കുറിച്ച് അശ്ലീലവും അസത്യവുമായ അവകാശവാദങ്ങൾ ഉണ്ടാകുന്നതിൽ അതിശയിക്കാനില്ല.”- നീതിന്യായ വകുപ്പ് വക്താവ് ബിബിസിയോട് പറഞ്ഞതിങ്ങനെ.

“വിശ്വാസ്യതയില്ലാത്ത ജാമി റാസ്കിനെപ്പോലെയുള്ള ഡെമോക്രാറ്റുകൾ 2026-ലും ഭ്രാന്തനായ ജാക് സ്മിത്തിനെയും അയാളുടെ നുണകളെയും മുറുകെപ്പിടിക്കുന്നത് കഷ്ടമാണ്. പ്രസിഡന്റ് ട്രംപ് തെറ്റായൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടാണ് ബൈഡന്റെ നീതി വകുപ്പ് അദ്ദേഹത്തിനെതിരെ നടത്തിയ അഭൂതപൂർവമായ നിയമപോരാട്ടങ്ങളെ അദ്ദേഹം അനായാസം പരാജയപ്പെടുത്തിയത്.” എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് വൈറ്റ് ഹൗസ് വക്താവ് അബിഗയിൽ ജാക്സണും പറഞ്ഞത്.

നേരത്തെ ജാക് സ്മിത്ത് ട്രംപിനെതിരെ ഫയൽ ചെയ്ത കേസുകൾ കോടതി തള്ളിയിരുന്നു. 2024-ൽ ട്രംപ് വീണ്ടും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ, നിലവിലുള്ള പ്രസിഡൻ്റിനെതിരെ വിചാരണ പാടില്ലെന്ന നിയമം പാലിച്ച് സ്മിത്ത് അപ്പീലുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റി, ജാക് സ്മിത്തിൻ്റെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

Top secret documents displayed on private plane: New revelation against Trump, controversy again in American politics

More Stories from this section

family-dental
witywide