ട്രക്കിന് മുകളിൽ കൂറ്റൻ മിസൈലുകൾ! നെഞ്ചിടിപ്പോടെ ഫ്ളോറിഡ ഹൈവേയിലെ ഡ്രൈവർമാർ; ബോംബ് സ്ക്വാഡ് പാഞ്ഞെത്തി, പിന്നെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്

ടാംപ: തിരക്കേറിയ ഹൈവേയിലൂടെ ട്രക്കിന് മുകളിൽ മിസൈലുകൾ ഘടിപ്പിച്ചു യാത്ര ചെയ്ത യുവാവിനെ ഫ്ലോറിഡ ഹൈവേ പട്രോൾ തടഞ്ഞു. ട്രക്കിൻ്റെ പിൻഭാഗത്ത് മിസൈലുകൾക്ക് സമാനമായ വസ്തുക്കൾ കണ്ട് മറ്റ് വാഹനയാത്രികർ പരിഭ്രാന്തരായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മിസൈലുകളാണെന്ന നിഗമനത്തിൽ ബോംബ് സ്ക്വാഡിനെ വരെ സ്ഥലത്തെത്തിച്ചു.

ടാംപയ്ക്ക് സമീപമുള്ള ഹൈവേയിലൂടെ പോയ ഡ്രൈവർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ മിസൈലുകളുടെ മാതൃകയിലുള്ള സിലിണ്ടർ ആകൃതിയിലുള്ള വസ്തുക്കളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. വാഹനങ്ങൾ തടഞ്ഞ പൊലീസ് അതീവ ജാഗ്രതയോടെയാണ് പരിശോധന നടത്തിയത്.

എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ട്രക്കിലുണ്ടായിരുന്നത് യഥാർത്ഥ മിസൈലുകളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. വിനോദ ആവശ്യങ്ങൾക്കായി നിർമ്മിച്ച പ്ലാസ്റ്റിക് റെപ്ലിക്കകളായിരുന്നു ഇവ. ട്രക്കിൽ സ്ഫോടകവസ്തുക്കളോ മറ്റ് ആയുധങ്ങളോ ഉണ്ടായിരുന്നില്ല. വസ്തുക്കൾ നിയമവിരുദ്ധമല്ലാത്തതിനാലും സുരക്ഷാ ഭീഷണി ഇല്ലാത്തതിനാലും ഡ്രൈവർക്കെതിരെ കേസുകളൊന്നും എടുത്തിട്ടില്ല.

യഥാർത്ഥ ആയുധങ്ങളോട് സാമ്യമുള്ള ഇത്തരം വസ്തുക്കൾ പൊതുനിരത്തിൽ പ്രദർശിപ്പിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുമെന്നും പൊലീസിൻ്റെയും മറ്റ് സുരക്ഷാ സേനകളുടെയും സമയം അനാവശ്യമായി നഷ്ടപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്ക് ശേഷം ഡ്രൈവറെ പോകാൻ അനുവദിച്ചു.

Truck with missiles, Massive security beefed up in Florida; Plastic samples finally found

More Stories from this section

family-dental
witywide