ഇറാൻ്റെ ഭീഷണി തള്ളി ട്രംപ്: ‘ആരാണീ ലാരിജാനി? എനിക്കൊന്നുമറിയേണ്ട’

ന്യൂഡൽഹി : മിഡിൽ ഈസ്റ്റിലെ യുദ്ധത്തിൻ്റെ പേരിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഇറാൻ്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ്. ഫെബ്രുവരി 28-ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ടെഹ്‌റാനിലെ പ്രമുഖ വ്യക്തിയായി ഉയർന്നുവന്ന ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പരാമർശങ്ങളോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. സിബിഎസ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“അയാൾ എന്താണ് പറയുന്നതെന്നോ ആരാണെന്നോ എനിക്കറിയില്ല. എനിക്ക് ഇതൊരു കാര്യമേയല്ല,” ട്രംപ് സിബിഎസിനോട് പറഞ്ഞു. ലാരിജാനി “ഇതിനകം പരാജയപ്പെട്ടവനാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെട്ടുകൊണ്ട് സൈനിക നീക്കം തുടരുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. ഇറാൻ്റെ നേതാക്കൾ ദുർബലരാണെന്നും അദ്ദേഹം പരാമർശിച്ചു.

“അയാൾ മിഡിൽ ഈസ്റ്റ് മുഴുവൻ കീഴടക്കാൻ ഉദ്ദേശിച്ചിരുന്നതാണ്, എന്നാൽ എൻ്റെ ഇടപെടൽ കാരണം ആ രാജ്യങ്ങൾക്കെല്ലാം മുന്നിൽ അയാൾക്ക് പരാജയം സമ്മതിച്ച് കീഴടങ്ങേണ്ടി വന്നു,” ട്രംപ് പറഞ്ഞു.

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ നേരത്തെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നിലപാട് മെൻസിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന വിശദീകരണത്തിൽ, മേഖലയിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യക്തമാക്കി. സഖ്യകക്ഷികളുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളെയും ട്രംപ് തള്ളിക്കളഞ്ഞു: “അവർക്ക് ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ. വിശ്വസ്തരായവർ ഇതിനകം കൂടെയുണ്ട്.”- എന്നായിരുന്നു ട്രംപിൻ്റെ പരാമർശം.

Trump has dismissed warnings from Iran’s top security official that he will face retaliation for a war in the Middle East.

More Stories from this section

family-dental
witywide