ഇറാനിൽ ഇൻ്റർനെറ്റ് നിരോധനത്തിൽ വ്യാപക പ്രതിഷേധം; ‘സമാധാനപ്രിയരായ ജനങ്ങളെ കൊല്ലാൻ തുടങ്ങിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും’- ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാനിലെ ബഹുജന പ്രതിഷേധങ്ങൾക്കിടെ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിച്ഛേദനത്തിനെതിരെയും പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധിക്കുന്ന സമാധാനപ്രിയരായ ജനങ്ങളെ കൊല്ലാൻ തുടങ്ങിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാരെ ഇറാൻ വെടിവെച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ മുൻ കിരീടാവകാശി റെസാ പഹ്‌ലവി വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ജനുവരി 8 മുതൽ ഇറാനിൽ ഇന്റർനെറ്റും ഫോൺ സേവനങ്ങളും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. വിവരങ്ങൾ പുറംലോകമറിയുന്നത് തടയാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അസ്വസ്ഥതയുടെ ദൃശ്യങ്ങൾ പുറം ലോകത്തേക്ക് എത്തുന്നത് തടയാൻ അധികാരികൾ ഉപഗ്രഹ സിഗ്നലുകളിൽ ഇടപെടാൻ ശ്രമിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.

ഇറാനിലെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ചയുമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. 2022-ന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ഇതുവരെ 45-ഓളം പേർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകളെ തടവിലാക്കിയതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസ്വസ്ഥതയുടെ അലയൊലി 11-ാം ദിവസവും തുടരുന്നതിനിടെ ബുധനാഴ്ച ഇറാനിലെ പല സ്ഥലങ്ങളിലും സർക്കാർ വിരുദ്ധ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നു.

അമേരിക്കയുടെ ഇടപെടൽ മേഖലയിൽ അശാന്തിയുണ്ടാക്കുമെന്നും ഇത് ഇറാന്റെ ആഭ്യന്തര കാര്യമാണെന്നും ഇറാൻ അധികൃതർ പ്രതികരിച്ചിട്ടുണ്ട്.

Trump has issued a strong warning against the internet shutdown imposed during mass protests in Iran and against violence against protesters

Also Read

More Stories from this section

family-dental
witywide