പാരീസിലേക്ക് ട്രംപ് പറക്കില്ല! അടിയന്തര ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്, ഫ്രാൻസുമായുള്ള ഭിന്നത ശക്തം

വാഷിംഗ്ടണ്‍: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവെച്ച അടിയന്തര ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗ്രീൻലാൻഡ് വിഷയത്തിലും മറ്റ് ഭൗമരാഷ്ട്രീയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ. ഈ ആഴ്ച പാരിസിൽ വെച്ച് നടത്താൻ നിർദ്ദേശിച്ച അടിയന്തര ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ട്രംപിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഒരു ടെക്സ്റ്റ് മെസേജിലൂടെയാണ് ഈ ഉച്ചകോടിയുടെ നിർദ്ദേശം ട്രംപിന് മുന്നിൽ വെച്ചത്. പിന്നീട് ട്രംപ് തന്നെ ഈ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ദാവോസ് ഉച്ചകോടിക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് പാരിസിൽ യോഗം ചേരാമെന്നായിരുന്നു മാക്രോണിന്‍റെ നിർദ്ദേശം. ഇതിൽ യുക്രെയ്ൻ, ഡെന്മാർക്ക്, സിറിയ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്താമെന്ന് അദ്ദേഹം സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.

ഉച്ചകോടിക്ക് പുറമെ, ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിന് മുൻപ് ഒരു അത്താഴവിരുന്നിനും മാക്രോൺ സന്നദ്ധത അറിയിച്ചിരുന്നു. നിലവിൽ ജി7 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം ഫ്രാൻസിനാണ്. ജൂണിൽ ഫ്രാൻസിലെ എവിയൻ-ലെസ്-ബെയിൻസിൽ വെച്ച് ഔദ്യോഗിക നേതാക്കളുടെ ഉച്ചകോടി നടക്കാനിരിക്കെയാണ് മാക്രോണിന്റെ അടിയന്തര യോഗത്തിനുള്ള നീക്കം.

Also Read

More Stories from this section

family-dental
witywide