“ഇറാൻ യുദ്ധത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു”, ന്യൂയോർക്ക് ടൈംസിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുദ്ധരംഗത്തെ സംഭവങ്ങളെ പത്രം ബോധപൂർവം വളച്ചൊടിക്കുകയാണെന്നും ഇറാൻ യുദ്ധത്തിൽ മുന്നേറുകയാണെന്ന തെറ്റായ ധാരണ വായനക്കാർക്ക് നൽകുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം പത്രത്തിനെതിരെ ആഞ്ഞടിച്ചത്.

“തകർന്നുകൊണ്ടിരിക്കുന്ന ന്യൂയോർക്ക് ടൈംസ് ഇപ്പോഴും വായിക്കുന്നവർ കരുതും ഇറാൻ ജയിക്കുകയാണെന്ന്, അല്ലെങ്കിൽ അവർ മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന്. എന്നാൽ അത് സത്യമല്ല, പത്രം മനഃപൂർവം കള്ളം പ്രചരിപ്പിക്കുകയാണ്,” ട്രംപ് തൻ്റെ കുറിപ്പിൽ പറഞ്ഞു. ഇറാൻ്റെ സൈനിക ശേഷി ഇതിനോടകം തന്നെ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും അദ്ദേഹം ആവർത്തിച്ചു.

ട്രംപിൻ്റെ ഇറാൻ യുദ്ധ നയങ്ങളെ പത്രത്തിൻ്റെ എഡിറ്റോറിയൽ ബോർഡ് കടുത്ത ഭാഷയിൽ വിമർശിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രതികരണം. ഇറാൻ്റെ തിരിച്ചടികൾ മുൻകൂട്ടി കാണുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം ഇതിൻ്റെ സ്വാഭാവിക പ്രത്യാഘാതമാണെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാൻ്റെ സൈനിക നഷ്ടങ്ങളെക്കാൾ വലുതാണ് അമേരിക്കയ്ക്കുണ്ടായ മാനുഷികവും തന്ത്രപരവുമായ ആഘാതമെന്നും പത്രം നിരീക്ഷിച്ചിരുന്നു. യുദ്ധത്തിനിടെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ഇതിൻ്റെ ഉദാഹരണമാണെന്നും പത്രം എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

Trump lashes out at New York Times for spreading fake news about Iran war

More Stories from this section

family-dental
witywide