ജീവനോടിരിക്കെ നാണയത്തിൽ ഇടംപിടിച്ച് ട്രംപ്; ഇത് സ്വർണത്തിൽ തീർത്ത ചരിത്രം, അമേരിക്കയിൽ വിവാദവും ആവേശവും

വാഷിംഗ്ടൺ: വേറിട്ട വഴികളിലൂടെ സഞ്ചരിച്ചും അപ്രതീക്ഷിതമായ തീരുമാനങ്ങൾ കൈക്കൊണ്ടും ലോകശ്രദ്ധ നേടുന്നതിൽ എന്നും മുൻപന്തിയിലാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആ പതിവ് തെറ്റിക്കാതെ, അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്ന മറ്റൊരു നീക്കവുമായാണ് അദ്ദേഹം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തൻ്റെ സ്വന്തം ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണ്ണ നാണയത്തിന് ഔദ്യോഗിക അംഗീകാരം നേടിയെടുത്താണ് ട്രംപ് വീണ്ടും വിസ്മയിപ്പിക്കുന്നത്. ട്രംപിൻ്റെ ചിത്രം പതിപ്പിച്ച സ്വർണ്ണ നാണയത്തിന് ഫെഡറൽ ആർട്സ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുകയാണ്.

അമേരിക്കയുടെ 250-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കുന്നത്. മേശപ്പുറത്ത് കൈകൾ അമർത്തി വെച്ചിരിക്കുന്ന ട്രംപിൻ്റെ ചിത്രമാണ് നാണയത്തിലുള്ളത്.

ജീവനോടിരിക്കുന്ന പ്രസിഡൻ്റുമാരുടെ ചിത്രം കറൻസികളിൽ ഉപയോഗിക്കാൻ പാടില്ലെന്ന ഫെഡറൽ നിയമം നിലനിൽക്കെയാണ് യുഎസ് കമ്മീഷൻ ഓഫ് ഫൈൻ ആർട്സ് ഏകകണ്ഠമായി ഈ തീരുമാനമെടുത്തത്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിന് പ്രത്യേക അധികാരം ഉപയോഗിച്ച് സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കാൻ സാധിക്കുമെന്നതിനാലാണ് ഇത് സാധ്യമായത്.

മൂന്ന് ഇഞ്ച് വരെ വ്യാസമുള്ള വലിയ നാണയങ്ങൾ നിർമ്മിക്കാനാണ് കമ്മീഷൻ്റെ ശുപാർശ. സാധാരണയായി യുഎസ് ക്വാർട്ടർ ഡോളറിന് ഒരു ഇഞ്ചിൽ താഴെ മാത്രമേ വീതിയുള്ളൂ. ട്രംപ് നേരത്തെ കമ്മീഷനിലെ അംഗങ്ങളെ മാറ്റി തൻ്റെ അനുയായികളെ നിയമിച്ചത് ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.

പ്രസിഡൻ്റുമാർ സ്വന്തം ചിത്രം കറൻസിയിൽ ഉപയോഗിക്കുന്നത് തടയാൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റിച്ചി ടോറസ് ഒരു ബില്ല് അവതരിപ്പിച്ചിരുന്നെങ്കിലും അത് പാസായില്ല. ഇതിനുമുമ്പ് കാൽവിൻ കൂളിഡ്ജ് എന്ന പ്രസിഡൻ്റ് മാത്രമാണ് ജീവിതകാലത്ത് സ്വന്തം ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Trump makes history by making a 24-karat gold coin with his own image on it while he was still alive

More Stories from this section

family-dental
witywide