യഥാർത്ഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, ട്രംപ് മോദി സൌഹൃദം യഥാർത്ഥമാണ്, ഇന്ത്യ യുഎസിൻ്റെ ‘അവിഭാജ്യ പങ്കാളി’; ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി ചുമതലയേറ്റ സെർജിയോ ഗോർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം യഥാർത്ഥമാണെന്നും അമേരിക്കയ്ക്ക് ഇന്ത്യയേക്കാൾ അവിഭാജ്യമായ മറ്റൊരു പങ്കാളിയില്ലെന്നും അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ഡൽഹിയിൽ ചുമതലയേറ്റ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം വളരെ ശക്തവും യഥാർത്ഥവുമാണ്. “യഥാർത്ഥ സുഹൃത്തുക്കൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, എന്നാൽ അവ പരിഹരിക്കാനും അവർക്ക് കഴിയും” എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വ്യാപാര-താരിഫ് തർക്കങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ സജീവമായി തുടരുമെന്നും ജനുവരി 13-ന് അടുത്ത റൗണ്ട് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

“യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി ഇവിടെ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നമ്മുടെ രണ്ട് മഹത്തായ രാഷ്ട്രങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്ന അഗാധമായ ബഹുമാനത്തോടെയും വ്യക്തമായ ദൗത്യത്തോടെയുമാണ് ഞാൻ ഈ ശ്രദ്ധേയമായ രാജ്യത്തേക്ക് വരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും ഇടമാണിത്.” യുഎസ് അംബാസഡറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഗോർ പറഞ്ഞു.

സുരക്ഷിതമായ സിലിക്കൺ സപ്ലൈ ചെയിൻ ലക്ഷ്യമിട്ടുള്ള യുഎസ് നയിക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ചേരാൻ ഇന്ത്യയെ അടുത്ത മാസം ക്ഷണിക്കുമെന്ന് ഗോർ വെളിപ്പെടുത്തി.

പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശന സാധ്യതയും ഗോർ സൂചിപ്പിച്ചു. “പ്രസിഡന്റ് ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഈ വർഷമോ അടുത്ത വർഷമോ ” അദ്ദേഹം പറഞ്ഞു, രാത്രി വൈകി ഫോൺ വിളിക്കുന്ന ട്രംപിന്റെ ശീലം ഇന്ത്യ-യുഎസ് സമയ വ്യത്യാസത്തിന് അനുയോജ്യമാകുമെന്ന് നർമ്മത്തിന്റെ സ്പർശത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ സെർജിയോ ഗോർ 2025 നവംബറിലാണ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനായി ജനുവരി 9-ന് അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.

True friends can disagree, Trump-Modi friendship is real, India is an ‘indispensable partner’ of the US; New US Ambassador

More Stories from this section

family-dental
witywide