ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടുപേരാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ് എംബസി എക്‌സിൽ കുറിച്ചു. ചൊവ്വാഴ്ച ഇരു നേതാക്കളും ഇറാൻ സംഘർഷത്തെ പറ്റി തമ്മിൽ നടത്തിയ ഫോൺ സംഭാഷണം നടത്തിയിരുന്നു.
അമേരിക്ക- ഇസ്രയേൽ- ഇറാൻ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഫോണിൽ സംസാരിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച മോദി സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ ജനങ്ങൾ തയാറായി നിൽക്കണമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചെന്ന് സംഭാഷണത്തിന് ശേഷമുള്ള ഏക്സ് പോസ്റ്റിൽ മോദി പറഞ്ഞു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് അമേരിക്കയും വ്യക്തമാക്കി.
Trump praises Modi; Modi and he are two people who do things right













