രാജ്യം മുഴുവൻ എതിർപ്പുകൾ ഉയരുമ്പോൾ പുതിയ തന്ത്രങ്ങൾ മെനയാൻ വൈറ്റ ഹൗസ്; ഐസ് അത്യാവശ്യമെന്ന് ബോധ്യപ്പെടുത്താൻ ട്രംപ് ഭരണകൂടം

മിനസോട്ട: മിനസോട്ടയിലെ മിനിയാപൊളിസിൽ ഐസ് ഉദ്യോഗസ്ഥൻ റെനി ഗുഡ് എന്ന യുവതിയെ വെടിവെച്ചുകൊന്നതിനെത്തുടർന്ന് രാജ്യം വലിയ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇമിഗ്രേഷൻ നടപടികളിലൂടെ താൻ ലക്ഷ്യമിടുന്നത് അപകടകാരികളായ കുറ്റവാളികളെ പുറത്താക്കുക എന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വൈറ്റ് ഹൗസ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
തന്റെ ഭരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്ത പ്രതികളുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ട്രംപ് നേരിട്ട് പ്രദർശിപ്പിച്ചു.

ഐസ് എന്ന ഏജൻസി രാജ്യത്തിന് എത്രത്തോളം അത്യാവശ്യമാണെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമെങ്കിലും, അപകടകാരികളായ വിദേശ കുറ്റവാളികളെ നാടുകടത്തുക എന്ന തന്റെ അജണ്ട നടപ്പിലാക്കാൻ ഐസ് അത്യാവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഐസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടതോടെ അമേരിക്കയുടെ പല ഭാഗങ്ങളിലും ഇമിഗ്രേഷൻ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വരുന്നത് ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്.

മിനിയാപൊളിസിലെ സാഹചര്യം കൈവിട്ടുപോകുന്നത് ഇമിഗ്രേഷൻ അജണ്ടയെ തകർക്കുമെന്ന് ട്രംപിന്റെ ഉപദേശകർ രഹസ്യ ചർച്ചകളിൽ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ശ്രദ്ധ കലാപത്തിൽ നിന്ന് മാറ്റി ഐസിന്റെ ‘നേട്ടങ്ങളിലേക്ക്’ എത്തിക്കാനാണ് വൈറ്റ് ഹൗസ് ഇപ്പോൾ ശ്രമിക്കുന്നത്. മിനസോട്ടയിലെ ഒരു റെയ്ഡിനിടെയാണ് അമേരിക്കൻ പൗരയായ റെനി ഗുഡ് ഐസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മിനസോട്ട ഗവർണ്ണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide