എംആർഐ അല്ല, സിടി സ്കാനാണ് എടുത്തത്; മലക്കം മറിഞ്ഞ് ട്രംപ് – വീണ്ടും ചർച്ചയായി ട്രംപിൻ്റെ ‘തിരുത്തൽ’

വാഷിംഗ്ടൺ : ഒക്ടോബറിൽ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നിന്ന് എംആർഐ എടുത്തതായി പലവട്ടമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇതിൽ നിന്നും താൻ പൂർണ ആരോഗ്യവാനാണെന്നും ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വാൾസ്ട്രീറ്റ് ജേണൽ ഈ നടപടിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ട്രംപും അദ്ദേഹത്തിന്റെ ഡോക്ടറും പറഞ്ഞത് അദ്ദേഹത്തിന് യഥാർത്ഥത്തിൽ സിടി സ്കാനാണ് എടുത്തത് അല്ലാതെ എം.ആർ.ഐ അല്ല എന്നാണ്.

“അത് ഒരു എംആർഐ ആയിരുന്നില്ല,” ട്രംപ് ജേണലിനോട് പറഞ്ഞു. “അതിലും കുറവായിരുന്നു. അതൊരു സിടി സ്കാൻ ആയിരുന്നു.”- ട്രംപി പറഞ്ഞത് ഇങ്ങനെ. കഴിഞ്ഞ മാസം, താൻ എംആർഐ എടുത്തതായി ട്രംപ് വാദിച്ചിരുന്നു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് “തീർച്ചയായും” ഫലങ്ങൾ പുറത്തുവിടുമെന്നും” അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഏത് അവയവത്തിനാണ് സ്കാൻ ചെയ്തതെന്ന കാര്യത്തിൽ അദ്ദേഹം അന്ന് വ്യക്തത നൽകിയിരുന്നില്ല.

പുതിയ വെളിപ്പെടുത്തലിൽ, അത് എംആർഐ സ്കാൻ ആയിരുന്നില്ലെങ്കിലും ലളിതമായ ഒരു സിടി സ്കാൻ മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഹൃദയത്തിൻ്റെയും ഉദരത്തിൻ്റെയും ആരോഗ്യം പരിശോധിക്കാനാണ് ഈ സ്കാൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിൻ്റെ ഡോക്ടറായ ഡോ. സീൻ ബാർബബെല്ലയും ഇത് സ്ഥിരീകരിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ സിടി സ്കാൻ തിരഞ്ഞെടുത്തിട്ടുണ്ടെന്നും പരിശോധനാ ഫലം പൂർണ്ണമായും സാധാരണ നിലയിലാണെന്നും അദ്ദേഹം അറിയിച്ചു.

തൻ്റെ ആരോഗ്യത്തെക്കുറിച്ച് ഉയരുന്ന ആശങ്കകളെ ട്രംപ് തള്ളിക്കളഞ്ഞു. ദിവസവും 325 മില്ലിഗ്രാം ആസ്പിരിൻ (ആസ്പിരിൻ) കഴിക്കാറുണ്ടെന്നും ഇത് രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈകളിലെ പാട്ടുകൾ ഈ മരുന്നുപയോഗം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൾസ്ട്രീറ്റ് ജേണൽ നൽകിയ റിപ്പോർട്ട് പ്രകാരം, ആരോഗ്യപരിശോധനകളിൽ താൻ പൂർണ ആരോഗ്യവാനാണെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്.

Trump revealed that he had undergone a CT scan, not an MRI, in October 2025

More Stories from this section

family-dental
witywide