ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ശക്തമായ സൈനിക നടപടി: ഇറാന് പുതിയ സമയപരിധി നിശ്ചയിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേൺ ടൈം) സമയപരിധി അവസാനിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്കൻ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

ഇറാൻ്റെ ഊർജ്ജനിലയങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ടു തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെട്ടേക്കാം എന്ന വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ പലതവണ ട്രംപ് ഇത്തരം സമയപരിധികൾ പ്രഖ്യാപിക്കുകയും പിന്നീട് മാറ്റുകയും ചെയ്തിരുന്നു. അതേസമയം, ട്രംപിൻ്റെ ഭീഷണികളെ പരിഹാസത്തോടെയാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട ഇറാൻ ഭരണകൂടം, ട്രംപ് അമേരിക്കയെ ഒരു “ജീവിക്കുന്ന നരകത്തിലേക്ക്” തള്ളിവിടുകയാണെന്നും കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മുറുകുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Trump sets new deadline for Iran to take military action if Strait of Hormuz is not opened

More Stories from this section

family-dental
witywide