ട്രംപിൻ്റേത് വിനാശകരമായ രാഷ്ട്രീയ ശൈലി, ആഗോള ക്രമം തകർക്കുന്ന ‘റെക്കിംഗ് ബോൾ’ രാഷ്ട്രീയം; യുഎസ് പ്രസിഡൻ്റിനെതിരെ മ്യൂണിക്ക് സെക്യൂരിറ്റി റിപ്പോർട്ട്

ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിനാശകരമായ രാഷ്ട്രീയ ശൈലി പതിറ്റാണ്ടുകളായുള്ള അന്താരാഷ്ട്ര സുരക്ഷാ ക്രമത്തെ തകർക്കുകയാണെന്ന് മ്യൂണിക്ക് സെക്യൂരിറ്റി റിപ്പോർട്ട് 2026 മുന്നറിയിപ്പ് നൽകി. മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിന് മുന്നോടിയായി പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, നിലവിലുള്ള നിയമങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി ട്രംപിനെ വിശേഷിപ്പിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ കെട്ടിപ്പടുത്ത അന്താരാഷ്ട്ര നിയമങ്ങളും സഖ്യങ്ങളും ഇന്ന് തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകക്രമത്തെ തകർക്കുന്ന ‘ഡെമോളിഷൻ മാൻ’ എന്നാണ് റിപ്പോർട്ട് ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്ക പിന്തുടരുന്ന ഏകപക്ഷീയമായ നിലപാടുകൾ ലോകരാജ്യങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും സുസ്ഥിരതയെയും സാരമായി ബാധിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ കോൺഫറൻസിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പ്രസംഗവും റിപ്പോർട്ട് അനുസ്മരിക്കുന്നുണ്ട്. യൂറോപ്പിലെ കുടിയേറ്റ നയങ്ങളെയും സെൻസർഷിപ്പിനെയും രൂക്ഷമായി വിമർശിച്ച വാൻസ്, യൂറോപ്പ് നേരിടുന്ന ഭീഷണി പുറത്തുനിന്നല്ല മറിച്ച് അകത്തുനിന്നുതന്നെയാണെന്ന് ആരോപിച്ചത് അന്ന് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ ‘ബുൾഡോസർ’ രാഷ്ട്രീയം ആഗോള തലത്തിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നതെന്നും, ഇത് നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾ പുതിയ വഴികൾ തേടേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Also Read

More Stories from this section

family-dental
witywide