ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ ‘ട്രംപ് ടവർ’, 91 നിലകളുള്ള അംബര ചുംബിക്ക് ചിലവ് 1.06 ബില്യൺ ഡോളർ, ഒരു അപ്പാർട്ട്മെൻ്റ് സ്വന്തമാക്കാൻ 27 കോടി കൊടുക്കണം

ഓസ്‌ട്രേലിയയിൽ ട്രംപ് ഓർഗനൈസേഷൻ നിർമ്മിക്കുന്ന ആദ്യത്തെ ആഡംബര ടവർ വരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന കെട്ടിടമായിയിരിക്കും ‘ട്രംപ് ടവർ’ നിവലിൽ അറിയപ്പെടുന്ന ഈ കെട്ടിടം.

ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ട്രംപ് ബ്രാൻഡിലുള്ള ആദ്യത്തെ അംബരചുംബി നിർമ്മിക്കുന്നതിനായി ട്രംപ് ഓർഗനൈസേഷൻ കരാർ ഒപ്പിട്ടു. ഫെബ്രുവരി 14-ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെച്ചാണ് ഇതിനായി കരാർ ഒപ്പിട്ടത്. ഏകദേശം 1.5 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (1.06 ബില്യൺ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുമെന്ന് ഡെവലപ്പർമാർ അവകാശപ്പെടുന്നു.

ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡ് കോസ്റ്റിലെ സർഫേഴ്‌സ് പാരഡൈസിലാണ് ഈ കെട്ടിടം ഉയരുന്നത്. 91 നിലകളുള്ള ഈ ടവറിൽ ഒരു ‘സിക്സ് സ്റ്റാർ റിസോർട്ട്-ഹോട്ടൽ’, 270 ആഡംബര അപ്പാർട്ടുമെന്റുകൾ, കടകൾ, ബീച്ച് ക്ലബ്ബ്, നീന്തൽക്കുളം എന്നിവയുണ്ടാകും.

ലോകോത്തര നിലവാരത്തിലുള്ള രൂപകൽപ്പനയും ഗോൾഡ് കോസ്റ്റ് ബീച്ചിൻ്റെ മനോഹരമായ കാഴ്ചയും ഈ കെട്ടിടത്തിൻ്റെ പ്രത്യേകതയായിരിക്കും. ‘ട്രംപ്’ എന്ന ബ്രാൻഡ് പേര് ഈ കെട്ടിടത്തിന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പാക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

പ്രാദേശിക ഡെവലപ്പറായ അൾട്ടസ് പ്രോപ്പർട്ടി ഗ്രൂപ്പിന്റെ സിഇഒ ഡേവിഡ് യംഗ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഏതാണ്ട് 20 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഈ ടവറിലെ അപ്പാർട്ടുമെന്റുകളുടെ വില 5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് (ഏകദേശം 27 കോടി രൂപ) ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്.

‘Trump Tower’ is set to become the tallest building in Australia. The 91-storey building will cost $1.06 billion, and an apartment will cost $270 million.

More Stories from this section

family-dental
witywide