“അവർക്ക് വളരെ അപകടകരമാണ്”: ചൈനയുമായി വ്യാപാരം നടത്തുന്നതിനെതിരെ യുകെയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് നൽകി

വാഷിംഗ്ടൺ: ചൈനയുമായി വ്യാപാരം നടത്തുന്നത് ബ്രിട്ടന് “വളരെ അപകടകരമാണ്” എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ ബീജിംഗിലെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. വാഷിംഗ്ടണിൽ തന്റെ ഭാര്യ മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ചൈനയുമായി ബിസിനസ് നടത്തുന്നത് ബ്രിട്ടന് വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെക്ക് പുറമെ കാനഡയ്ക്കും ട്രംപ് സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡ ചൈനയുമായി ബിസിനസ് നടത്തുന്നത് യുകെയെക്കാൾ അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചൈനയുമായി സഹകരിക്കുന്നത് ബ്രിട്ടനേക്കാൾ അപകടകരമാകുക കാനഡയ്ക്കായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. കാനഡയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ചൈനയെ ഒരു പരിഹാരമായി കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നേരത്തെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈന സന്ദർശിച്ചപ്പോൾ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

എട്ട് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കെയർ സ്റ്റാർമർ. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായി അദ്ദേഹം നടത്തിയ ചർച്ചകളിൽ വിസ നിയന്ത്രണങ്ങൾ നീക്കുന്നതിനും വ്യാപാര നികുതികൾ കുറയ്ക്കുന്നതിനും ധാരണയായിരുന്നു. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് ബുദ്ധിയല്ലെന്നും പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രതികരിച്ചു. യു കെയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ബന്ധം രാജ്യത്ത് തൊഴിലവസരങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാക്കുമെന്ന് അദ്ദേഹം സ്കൈ ന്യൂസിനോട് പറഞ്ഞു. എട്ട് വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.

അതേസമയം, ഡോണൾഡ് ട്രംപും ഏപ്രിൽ മാസത്തിൽ ചൈന സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Trump Warns UK Against Doing Business With China.

More Stories from this section

family-dental
witywide