ട്രംപ് – ഷി കൂടിക്കാഴ്ച ഏപ്രിലിൽ ; ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തേണ്ടത് അത്യന്താപേക്ഷിതമെന്ന് ട്രംപ്

ന്യൂഡൽഹി : ഏപ്രിലിൽ താൻ ചൈന സന്ദർശിക്കുമെന്നും അവിടെ വെച്ച് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള ട്രംപിൻ്റെ ആദ്യ ചൈന സന്ദർശനമായിരിക്കും ഇത്. ഈ വർഷം അവസാനത്തോടെ ഷി ചിൻപിങ് അമേരിക്ക സന്ദർശിക്കുമെന്നും വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

സന്ദർശനങ്ങൾക്ക് മുന്നോടിയായി ഫെബ്രുവരി 4-ന് ഇരു നേതാക്കളും ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്ന ടെലിഫോൺ ചർച്ച നടത്തിയിരുന്നു. വ്യാപാരം, തായ്‌വാൻ വിഷയം, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ തുടങ്ങിയ വിഷയങ്ങൾ ഇരുവരും സംസാരിച്ചു. ചൈനയുമായുള്ള നിലവിലെ ബന്ധം വളരെ മികച്ചതാണെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് സോയാബീൻ വലിയ തോതിൽ ചൈന വാങ്ങുന്നത് യുഎസ് കർഷകർക്ക് ഗുണകരമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Trump-Xi meeting in April; Trump says it’s essential to maintain good relations between two of the most powerful countries

More Stories from this section

family-dental
witywide