ട്രംപിൻ്റേത് യുദ്ധക്കുറ്റം, ഭരണഘടനാ ലംഘനം; പ്രസിഡൻ്റിനെതിരെ കമല ഹാരിസും റോ ഖന്നയുമടക്കം രംഗത്ത്, ഇംപീച്ച്മെൻ്റ് ആവശ്യം ശക്തം

വാഷിംഗ്ടൺ: ഒരു സമ്പൂർണ്ണ നാഗരികതയെത്തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാകുന്നു. ട്രംപിൻ്റെ പുതിയ പ്രസ്താവനകൾ ഭരണഘടനാ വിരുദ്ധവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് അംഗങ്ങളും ചില പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. ഭരണഘടനയുടെ 25-ാം ഭേദഗതി പ്രയോഗിച്ച് ട്രംപിനെ എത്രയും വേഗം പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

“ഒരു സമ്പൂർണ്ണ നാഗരികത ഇന്നുരാത്രി മരിക്കും, അത് ഒരിക്കലും തിരിച്ചുവരില്ല” എന്ന ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് മാനസികമായി പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന വാദവുമായി പ്രമുഖർ രംഗത്തെത്തിയത്.

യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനീവ കൺവെൻഷനുകളുടെ ലംഘനമാണെന്നും ട്രംപിനെ ഉടൻ പുറത്താക്കണമെന്നും ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന ആവശ്യപ്പെട്ടു.

കൃത്യമായ പദ്ധതിയോ തന്ത്രമോ ഇല്ലാത്ത ഈ യുദ്ധം അമേരിക്കൻ സൈനികരെ അപകടത്തിലാക്കുമെന്നും ട്രംപിൻ്റെ എടുത്തുചാട്ടം രാജ്യത്തിന് അപമാനമാണെന്നും മുൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് വിമർശിച്ചു.

അമേരിക്കയിൽ ഒരൊറ്റ ബോംബ് പോലും വീണിട്ടില്ലാത്ത സാഹചര്യത്തിൽ ഒരു നാഗരികതയെ മുഴുവൻ നശിപ്പിക്കുമെന്ന് പറയുന്നത് തിന്മയും ഭ്രാന്തുമാണെന്ന് മുൻ കോൺഗ്രസ് അംഗം മാൻജോറി ടെയ്‌ലർ ഗ്രീനും അഭിപ്രായപ്പെട്ടു.

ചക്ക് ഷൂമർ, ഇൽഹാൻ ഒമർ തുടങ്ങിയ പ്രമുഖരും ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ, യാഥാസ്ഥിതിക നിരീക്ഷകരായ കാൻഡേസ് ഓവൻസ്, അലക്സ് ജോൺസ് എന്നിവരും 25-ാം ഭേദഗതിക്കായി വാദിച്ചു.

എന്താണ് 25-ാം ഭേദഗതി?
അമേരിക്കൻ പ്രസിഡൻ്റിന് തൻ്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യാനും വൈസ് പ്രസിഡൻ്റിന് അധികാരം കൈമാറാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണിത്. 1967-ൽ ജോൺ എഫ്. കെന്നഡിയുടെ വധത്തിന് ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. നിലവിലെ സാഹചര്യത്തിൽ ട്രംപിൻ്റെ പ്രസ്താവനകൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Trump’s actions are a war crime and a violation of the Constitution; Kamala Harris and Ro Khanna are among those who have come out against the president

More Stories from this section

family-dental
witywide