“കിംബർ-ലേ!” മകൻ്റെ മുൻ കാമുകിക്ക് ട്രംപ് ഇട്ട വിളിപ്പേര് കേട്ട് സോഷ്യൽ മീഡിയയ്ക്ക് ഞെട്ടൽ; സംഗതി വിവാദത്തിൽ!

വാഷിംഗ്ടൺ: വാക്കുകൾ കൊണ്ട് എപ്പോഴും വിവാദം സൃഷ്ടിക്കാറുള്ള ഡോണാൾഡ് ട്രംപ് ഇത്തവണ കുടുങ്ങിയിരിക്കുന്നത് സ്വന്തം മകൻ്റെ മുൻ കാമുകിക്ക് നൽകിയ ഒരു വിളിപ്പേരിലാണ്. അമേരിക്കൻ പ്രസിഡൻ്റ് തൻ്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിൻ്റെ മുൻ കാമുകിയായ കിംബർലി ഗിൽഫോയിലിന് ഇട്ട ഒരു ‘വിളിപ്പേരാ’ണ് ഇപ്പോൾ ചർച്ചാവിഷയം.

വൈറ്റ് ഹൗസിൽ നടന്ന ഒരു ആഘോഷത്തിനിടെയായിരുന്നു ആ പ്രഖ്യാപനം. എല്ലാവരുടെയും മുന്നിൽ വെച്ച് ട്രംപ് പറഞ്ഞു: “എനിക്ക് അവളെ ‘കിംബർ-ലേ’ (Kimber-lay) എന്ന് വിളിക്കാനാണ് ഇഷ്ടം, അതെൻ്റെ ഒരു കൊച്ചു പെറ്റ് നെയിമാണ്, അല്ലേ?”
നിലവിൽ ഗ്രീസിലെ അംബാസഡറായ കിംബർലിയെ ട്രംപ് പുകഴ്ത്തിയെങ്കിലും, അദ്ദേഹം ഉപയോഗിച്ച ‘കിംബർ-ലേ’ എന്ന പ്രയോഗം കേട്ട് സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി.

ഇംഗ്ലീഷിൽ “Lay” എന്ന വാക്കിന് ലൈംഗികപരമായ ഒരു അർത്ഥം കൂടെയുണ്ട്. ഒരു സ്ത്രീയുടെ പേരിനോടൊപ്പം ഇത്തരമൊരു വാക്ക് ചേർത്ത് വിളിക്കുന്നത് അശ്ലീലച്ചുവയുള്ളതും ആ സ്ത്രീയെ അപമാനിക്കുന്നതുമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടി. “Dirty old man” (വൃത്തികെട്ട കിളവൻ) എന്നൊക്കെയാണ് വിമർശകർ ട്രംപിനെ ഇതിൻ്റെ പേരിൽ വിശേഷിപ്പിച്ചത്. ഒരു പ്രസിഡൻ്റ് സ്ഥാനത്തിരുന്ന വ്യക്തിയിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അരോചകവുമായ വിളിപ്പേര് പ്രതീക്ഷിച്ചില്ലെന്നാണ് പലരും എക്സിൽ കുറിച്ചത്. “ഇതൊരുമാതിരി വൃത്തികെട്ട പെരുമാറ്റമായിപ്പോയി” എന്ന് ചിലർ വിമർശിച്ചപ്പോൾ, “അദ്ദേഹത്തിൻ്റെ വിവേകശൂന്യമായ സംസാരത്തിന് അതിരുകളില്ല” എന്ന് മറ്റു ചിലർ പരിഹസിച്ചു.

കാലിഫോർണിയ ഗവർണറായ ഗവിൻ ന്യൂസമിൻ്റെ മുൻ ഭാര്യയായ കിംബർലി 2018 മുതൽ 2024 വരെ ഡോണൾഡ് ട്രംപ് ജൂനിയറുമായി പ്രണയത്തിലായിരുന്നു. 2020-ൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ ഇവർ വേർപിരിഞ്ഞു. 48-കാരനായ ജൂനിയർ ട്രംപ് ഇപ്പോൾ 39-കാരിയായ ബെറ്റിന ആൻഡേഴ്സണുമായി പുതിയ ജീവിതം തുടങ്ങാൻ ഒരുങ്ങുകയാണ്.
മകൻ്റെ കാമുകി മാറിയെങ്കിലും ട്രംപ് ഇട്ട ഈ ‘പെറ്റ് നെയിം’ ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്!

“Kimber-Ley!” Trump’s nickname for his son’s ex-girlfriend shocks social media; controversy erupts!

More Stories from this section

family-dental
witywide