ചില വാക്സിനുകൾ ശുപാർശ ചെയ്യുന്നതിൽ നിന്ന് പിന്മാറി ട്രംപിൻ്റെ സർജൻ ജനറൽ നോമിനി ഡോ. കേസി മീൻസ്; വാക്സിനുകൾക്ക് എതിരല്ലെന്നും, അവ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും മീൻസ്

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൻ്റെ സർജൻ ജനറൽ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ. കേസി മീൻസ് വാക്സിനുകളുമായി ബന്ധപ്പെട്ട് തൻ്റെ മുൻ നിലപാടുകളിൽ നിന്നും സെനറ്റ് ഹിയറിംഗിനിടെ ഭാഗികമായി മാറ്റം വരുത്തി. താൻ വാക്സിനുകൾക്ക് എതിരല്ലെന്നും, അവ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും മീൻസ് വ്യക്തമാക്കി.

ബുധനാഴ്ച നടന്ന സെനറ്റ് ഹെൽത്ത് കമ്മിറ്റി ഹിയറിംഗിൽ, ഡോ. കേസി മീൻസ് താൻ വാക്സിനുകളെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു. എന്നാൽ ഫ്ലൂ വാക്സിൻ പോലുള്ളവ രോഗങ്ങളെ പ്രതിരോധിക്കുമെന്ന് നേരിട്ട് ശുപാർശ ചെയ്യാൻ അവർ മടിച്ചു. എംഎംആർ (MMR) വാക്സിനെ പിന്തുണയ്ക്കുമോ എന്ന സെനറ്റർ ബിൽ കാസിഡിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന്, താൻ അതിനെ പിന്തുണയ്ക്കുന്നുവെന്നും വാക്സിനുകൾ ജീവൻ രക്ഷിക്കുമെന്നും അവർ മറുപടി നൽകി. ഫ്ലൂ വാക്സിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിഡിസി (CDC) മാർഗ്ഗനിർദ്ദേശങ്ങളെ താൻ പിന്തുണയ്ക്കുന്നുവെന്നാണ് അവർ പറഞ്ഞത്. കൂടാതെ, മീസിൽസ് , ഫ്ലൂ തുടങ്ങിയ വാക്സിനുകളുടെ കാര്യത്തിലും എല്ലാവരും നിർബന്ധമായും എടുക്കണം എന്ന നിലപാടിന് പകരം, ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രം തീരുമാനമെടുക്കാം എന്ന ‘വ്യക്തിഗത തീരുമാനം’ എന്ന നയമാണ് അവർ ഉയർത്തിപ്പിടിച്ചത്.

നവജാത ശിശുക്കൾക്ക് ജനിച്ചാലുടൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുന്നത് “ഭ്രാന്താണ്” എന്ന് മുമ്പ് മീൻസ് പറഞ്ഞിരുന്നു. എന്നാൽ ഹിയറിംഗിനിടെ, ഈ വാക്സിൻ ജീവൻ രക്ഷിക്കുന്നതാണെന്ന് സമ്മതിച്ച അവർ, അത് എല്ലാ കുട്ടികൾക്കും ജനിച്ച ഉടൻ തന്നെ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് അവരുടെ ഡോക്ടറുമായി സംസാരിച്ച് തീരുമാനമെടുക്കാൻ അവസരം നൽകണമെന്നാണ് തന്റെ നിലപാടെന്ന് തിരുത്തി. ഒരു വ്യക്തി ഏത് മരുന്ന് കഴിക്കണം അല്ലെങ്കിൽ വാക്സിൻ എടുക്കണം എന്നത് രക്ഷിതാക്കളും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയിലൂടെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അല്ലാതെ എല്ലാവർക്കും പൊതുവായ ശുപാർശകൾ നൽകുന്നതിനോട് യോജിക്കുന്നില്ലെന്നും അവർ പറഞ്ഞു.

വാക്സിനുകളും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടെന്ന വാദത്തെ മീൻസ് തള്ളിക്കളഞ്ഞില്ലെങ്കിലും ശാസ്ത്രം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പറഞ്ഞു. റോബർട്ട് എഫ്. കെന്നഡി ജൂനിയറിൻ്റെ ‘മേക്ക് അമേരിക്ക ഹെൽത്തി എഗൈൻ’ (MAHA) എന്ന ക്യാമ്പയിൻ്റെ ഭാഗമായ മീൻസ്, വൈദ്യശാസ്ത്ര ബിരുദമുണ്ടെങ്കിലും നിലവിൽ ലൈസൻസ് ഇല്ലാത്ത ഒരു ഡോക്ടറാണെന്നതും ഹിയറിംഗിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

മുൻകാലങ്ങളിൽ സപ്ലിമെന്റുകൾ പ്രൊവൈഡ് ചെയ്യുന്ന കമ്പനികളുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നിട്ടും അത് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന ആരോപണവും അവർ നേരിട്ടു. എന്നാൽ താൻ പണം കൈപ്പറ്റാത്ത സമയത്താണ് അത്തരം പോസ്റ്റുകൾ ഇട്ടതെന്ന് അവർ വിശദീകരിച്ചു.
ട്രംപിൻ്റെ നോമിനേഷൻ സ്ഥിരീകരിക്കപ്പെട്ടാൽ, യുഎസ് പബ്ലിക് ഹെൽത്ത് സർവീസിലെ 6,000-ത്തിലധികം അംഗങ്ങളെ നയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്ടറായി അവർ മാറും. ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റേതിന് സമാനമായി, വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിലും ഭക്ഷണ ശുദ്ധതയിലുമാണ് അവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Trump’s Surgeon General nominee Dr. Casey Means backs off recommending some vaccines; Means says he’s not against vaccines, saying they’ve saved hundreds of thousands of lives

More Stories from this section

family-dental
witywide