യുദ്ധം വിപണിയെ ഉലയ്ക്കുന്നു: ഇന്ധനവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധം നീക്കി ട്രംപ്; വിപണിയിൽ 140 ദശലക്ഷം ബാരൽ എണ്ണ എത്തും

വാഷിംഗ്ടൺ: വാഷിംഗ്ടൺ: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ടാങ്കറുകളിൽ കെട്ടിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിൽക്കുന്നതിനാണ് അമേരിക്ക താൽക്കാലിക അനുമതി നൽകിയിരിക്കുന്നത്. ലോകത്തിൻ്റെ ഒന്നര ദിവസത്തെ ആകെ ആവശ്യത്തിനുള്ള എണ്ണ ഇതോടെ വിപണിയിലെത്തും.

2018-ൽ ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയ ശേഷം ഇറാനിയൻ എണ്ണയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങളാണ് അമേരിക്ക ഏർപ്പെടുത്തിയിരുന്നത്. എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില ബാരലിന് 110 ഡോളറിലേക്ക് ഉയർന്നതോടെയാണ് താൽക്കാലികമായി ഇളവ് നൽകാൻ വൈറ്റ് ഹൗസ് തീരുമാനിച്ചത്. സമാനമായ രീതിയിൽ കഴിഞ്ഞ ആഴ്ച റഷ്യൻ എണ്ണയുടെ ഉപരോധവും യുഎസ് നീക്കിയിരുന്നു.
നിലവിൽ ഇറാനുമായി യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം രാഷ്ട്രീയമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന തുക അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരായ യുദ്ധത്തിനായി ഇറാൻ ഉപയോഗിച്ചേക്കാം എന്ന ആശങ്ക ശക്തമാണ്.

എങ്കിലും, ഉപരോധങ്ങൾ മറികടന്ന് ഇറാൻ ചൈനയ്ക്ക് വലിയ തോതിൽ എണ്ണ വിൽക്കുന്നുണ്ടായിരുന്നു. പുതിയ തീരുമാനത്തിലൂടെ ഈ എണ്ണ പാശ്ചാത്യ രാജ്യങ്ങൾക്കും ലഭ്യമാക്കാനും അതുവഴി ആഗോള വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഒരു മാസത്തേക്കാണ് ഈ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്.

Trump’s temporary waiver for Iranian oil; 140 million barrels of oil will enter the market

More Stories from this section

family-dental
witywide