ഇനി ഖത്തറിനെ തൊട്ടാൽ കളിമാറും; ഇറാന് ട്രംപിൻ്റെ അന്ത്യശാസനം, സൗത്ത് പാഴ്‌സ് എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചത് അറിഞ്ഞിരുന്നില്ലെന്നും ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേൽ ഇനി ഇറാൻ്റെ സൗത്ത് പാഴ്‌സ് എണ്ണപ്പാടം ആക്രമിക്കില്ലെന്ന് പ്രസിഡൻ്റ് ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എന്നാൽ ഖത്തറിൻ്റെ എൽ.എൻ.ജി (LNG) പ്ലാന്റിന് നേരെ ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ, അമേരിക്ക തന്നെ നേരിട്ട് ആ എണ്ണപ്പാടം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് പാഴ്‌സ് എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും, ഖത്തറിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും ട്രംപ് കുറിച്ചു. ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ “അന്യായമായും തെറ്റായും” ഖത്തറിലെ റാസ് ലഫാൻ (Ras Laffan) ഗ്യാസ് പ്ലാൻ്റിന് നേരെ ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. തുടർന്ന്, സൗത്ത് പാഴ്‌സ് എണ്ണപ്പാടത്തിന് നേരെ “ഇനി ഇസ്രായേൽ ആക്രമണം നടത്തില്ല” എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

എന്നാൽ ഖത്തറിനെതിരെ ഇറാൻ വീണ്ടും ആക്രമണം നടത്തുകയാണെങ്കിൽ, ഇസ്രായേലിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ അമേരിക്ക തന്നെ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡ് പൂർണ്ണമായും തകർക്കും. ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ പ്രഹരമായിരിക്കും അതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ട്രംപിൻ്റെ ഈ അവകാശവാദങ്ങളോട് ഇസ്രായേൽ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trump’s ultimatum to Iran: Attack on Qatar will not be allowed, says Israel will not attack South Pars oil field again.

More Stories from this section

family-dental
witywide