ഫ്രെസ്‌നോ: യുഎസിലെ കാലിഫോർണിയയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഫ്രെസ്‌നോയിലെ സിയറ സ്കൈ പാർക്ക് വിമാനത്താവളത്തിന് സമീപമുള്ള ബ്ലൈത്ത് അവന്യൂവിലാണ് വിമാനം തകർന്നുവീണതെന്ന് ഫ്രെസ്‌നോ അഗ്നിശമനസേനയെ ഉദ്ധരിച്ച് എബിസി30 ന്യൂസ് റിപ്പോർട്ട് ചെയ്തു.
അപകടത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് ഉടൻ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമനസേന അറിയിച്ചു. ഫ്രെസ്‌നോ പൊലീസ്, ഫ്രെസ്‌നോ അഗ്നിശമനസേന, ഫ്രെസ്‌നോ കൗണ്ടി ഷെരിഫ് ഓഫീസ്, നോർത്ത് സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ വിവിധ ഏജൻസികൾ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽപ്പെട്ടവരുടെ വ്യക്തിവിവരങ്ങളോ വിമാനം തകർന്നുവീഴാനുള്ള കാരണമോ യുഎസ് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Two dead, two critical after small plane crashes in California











