നിർണായക നീക്കത്തിൽ വിജയം നേടി യുഎസ്, ചർച്ചകൾ പുനരാരംഭിക്കാൻ തയാറെന്ന് പുടിൻ; നവംബർ 10-ന് ശേഷം കൂടിക്കാഴ്ചകൾ അബുദാബിയിൽ

മോസ്കോ: യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുഎസ്, റഷ്യ, യുക്രൈൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾ നവംബർ 10-ന് ശേഷം പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്ന് പുടിൻ അറിയിച്ചതായി ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് പ്രഖ്യാപിച്ചു. അബുദാബിയിൽ വെച്ചായിരിക്കും അടുത്ത ഘട്ട ഉന്നതതല ചർച്ചകൾ നടക്കുകയെന്നാണ് സൂചന.

യുദ്ധാവസാനത്തിന് ശേഷമുള്ള റഷ്യയുടെയും യുക്രൈന്റെയും സുരക്ഷാ ചട്ടക്കൂടുകൾ നിർണ്ണയിക്കുന്ന വിഷയത്തിൽ ചർച്ച നട നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, തങ്ങളുടെ മുൻ നിലപാടുകളിൽ നിന്നും റഷ്യ പിന്നോട്ട് പോയിട്ടില്ല. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖല പൂർണ്ണമായും റഷ്യക്ക് വിട്ടുനൽകുക, ഉക്രൈൻ സൈന്യത്തിന്റെ വലിപ്പം പരിമിതപ്പെടുത്തുക, നാറ്റോ അംഗത്വ നീക്കത്തിൽ നിന്ന് പൂർണ്ണമായും പിന്മാറുക തുടങ്ങിയ മുൻ ആവശ്യങ്ങളിൽ ക്രെംലിൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. നവംബറിൽ ചൈനയിൽ വെച്ച് നടക്കുന്ന അപെക് ഉച്ചകോടിക്കിടെ യു.എസ്, റഷ്യ, ചൈനീസ് നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും റഷ്യ താല്പര്യം പ്രകടിപ്പിച്ചു.

അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയിലേക്കുള്ള ഡീസൽ കയറ്റുമതി ആരംഭിക്കുന്നതിനും യോഗത്തിൽ പ്രാഥമിക ധാരണയായിട്ടുണ്ട്. ഇതിന് പുറമേ, റഷ്യയിൽ കഴിഞ്ഞ നാല് വർഷമായി തടവിൽ കഴിഞ്ഞിരുന്ന 74-കാരനായ അമേരിക്കൻ അധ്യാപകൻ സ്റ്റീഫൻ ഹബ്ബാർഡിനെ തടവുകാരെ കൈമാറാതെ തന്നെ റഷ്യ മോചിപ്പിച്ചത് നയതന്ത്ര മുന്നേറ്റമായി വിറ്റ്കോഫ് ചൂണ്ടിക്കാട്ടി. നോർവേയിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് യുഎസ് ദൂതൻ റഷ്യയിലെത്തി പുടിനുമായി ചർച്ച നടത്തിയത്.

Also Read

More Stories from this section

family-dental
witywide