യുഎസിൽ കൊക്കെയ്ൻ കടത്തിയതിന് രണ്ട് ഇന്ത്യക്കാർ പിടിയിൽ; 1,13,000 അമേരിക്കക്കാരെ കൊല്ലാൻ പര്യാപ്തമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്

വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യാനയിൽ ഏകദേശം 309 പൗണ്ട് (140 കിലോ) കൊക്കെയ്ൻ കടത്തിയതിന് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കണക്കിലെടുക്കുമ്പോൾ 1,13,000 അമേരിക്കക്കാരെ കൊല്ലാൻ പര്യാപ്തമാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (DHS) അറിയിച്ചു. ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുകയായിരുന്നു.

ഇന്ത്യാനയിലെ പുട്ട്നാം കൗണ്ടിയിൽ വച്ച് നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവരുടെ ട്രക്കിൽ നിന്ന് കൊക്കെയ്ൻ കണ്ടെടുത്തത്. മയക്കുമരുന്ന് ട്രക്കിന്റെ സ്ലീപ്പർ ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇരുവരും അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാനം നൽകിയ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചാണ് ഇവർ ട്രക്ക് ഓടിച്ചിരുന്നത്.

അതേസമയം, പ്രതികൾ ഇപ്പോൾ പുട്ട്നാം കൗണ്ടി ജയിലിലാണെന്നും ഇവർക്കെതിരെ നാർക്കോട്ടിക് ട്രാഫിക്കിംഗ് കുറ്റം ചുമത്തിയിട്ടുണ്ടെന്നും യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് അറിയിച്ചു

Two Indians arrested for smuggling cocaine into US.

More Stories from this section

family-dental
witywide