
വാഷിംഗ്ടൺ: കരീബിയൻ കടലിൽ രണ്ട് യുഎസ് നാവികസേനാ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് നാവികർക്ക് നിസാര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്നും അധികൃതർ അറിയിച്ചു. 11 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നതെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ആയ USS Truxtun (DDG 103), ഫാസ്റ്റ് കോംബാറ്റ് സപ്പോർട്ട് കപ്പലായ USNS Supply (T-AOE-6) എന്നിവയാണ് കൂട്ടിയിടിച്ചത്.
കടലിൽ വെച്ച് കപ്പലുകൾ തമ്മിൽ ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും കൈമാറുന്ന പ്രക്രിയയ്ക്കിടെയാണ് അപകടമുണ്ടായത്. രണ്ട് കപ്പലുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അവ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നും യുഎസ് സതേൺ കമാൻഡ് വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി കരീബിയൻ മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനിടെയാണ് ഈ സംഭവം
Two US Navy ships collide in the Caribbean Sea; two sailors injured















