തിരുവനന്തപുരം: കിഫ്ബിയിൽ സമഗ്രമായ പുനഃസംഘടന നടത്തുന്നതിന്റെ ഭാഗമായി വിദഗ്ധ സമിതിക്ക് രൂപം നൽകി സർക്കാർ. റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ളയാണ് ഈ വിദഗ്ധ സമിതിയുടെ ചെയർപേഴ്സൺ. മൂന്ന് മാസത്തിനകം വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കിഫ്ബിയുടെ നിലവിലെ സാമ്പത്തിക, സാങ്കേതിക ഘടനകളെക്കുറിച്ച് സമിതി വിശദമായി പരിശോധന നടത്തും. സംസ്ഥാനത്തിന്റെ വികസനത്തിനായി കിഫ്ബിയെ കൂടുതൽ കുറ്റമറ്റ സംവിധാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കിഫ്ബി പുനഃസംഘടനയ്ക്കുള്ള സമഗ്രമായ നിർദ്ദേശങ്ങളാകും സമിതി സർക്കാരിന് സമർപ്പിക്കുക.
UDF Government Appoints Expert Panel for Complete Overhaul of KIFB
Tags:














