ഒറ്റെക്കെട്ടാണ് യുഡിഎഫ്, ചരിത്രത്തിൽ ഇതുവരെയില്ലാത്ത വമ്പൻ ജയം നേടും: ചെന്നിത്തല

യുഡിഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗവും, പ്രചാരണ സമിതി ചെയർമാനുമായ രമേശ്‌ ചെന്നിത്തല പറഞ്ഞു. ചരിത്രത്തിൽ ഇതുവരെയില്ലാത്ത വമ്പൻ വിജയമാണ് യുഡിഎഫ് നെ കാത്തിരിക്കുന്നത്. ടീം യുഡിഎഫ് ചരിത്രം രചിക്കുമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരു മനസോടെ ആ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കും.

ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഇപ്പോള്‍ സിപിഎമ്മിലാണ്. ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍ . കേരളത്തിലെ സിപിഎം ഒരു വന്‍ തകര്‍ച്ചയെ നേരിടുകയാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ കേരളത്തിലെ അവസാനത്തെ സിപിഎം മന്ത്രി സഭയായി ചരിത്രത്തിൽ ഇടം പിടിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

More Stories from this section

family-dental
witywide