ഇറാൻ മിസൈൽ കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് താവളങ്ങളിൽ നിന്ന് ആക്രമണം നടത്താം; യുഎസിന് അനുമതി നൽകി യുകെ

ലണ്ടൻ: ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്കെതിരെയുള്ള നീക്കങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കൻ സേനയെ അനുവദിക്കണമെന്ന യുഎസ് ആവശ്യം യുകെ അംഗീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഞായറാഴ്ച അറിയിച്ചു. മേഖലയിലുടനീളം മിസൈലുകൾ അയക്കുന്നതിൽ നിന്ന് ഇറാനെ തടയാനും, നിരപരാധികളായ സാധാരണക്കാരുടെയും ബ്രിട്ടീഷ് പൗരന്മാരുടെയും ജീവൻ സംരക്ഷിക്കാനുമാണ് ഈ അനുമതിയെന്നും സ്റ്റാർമർ വ്യക്തമാക്കി.

ഇതൊരു “പ്രത്യേകവും പരിമിതവുമായ പ്രതിരോധ നടപടി” മാത്രമാണെന്നും, ഇറാൻ്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലും സംഭരണശാലകളിലും മാത്രമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇംഗ്ലണ്ടിലെ ആർഎഫ് ഫെയർഫോർഡ്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ തുടങ്ങിയ താവളങ്ങൾ ഉപയോഗിക്കാൻ യുകെ നേരത്തെ അനുമതി നൽകാത്തതിനെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇത് അമേരിക്കയുടെ പദ്ധതികളെ ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആർഎഫ് ഫെയർഫോർഡ് യുഎസ് വ്യോമസേനയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിലും, അവിടെ നിന്നുള്ള ഏത് യുദ്ധ ദൗത്യങ്ങൾക്കും യുകെ സർക്കാരിൻ്റെ വ്യക്തമായ അനുമതി ആവശ്യമാണ്. അതുപോലെ, 2003-ലെ ഇറാഖ് അധിനിവേശത്തിലും അഫ്ഗാനിസ്ഥാനിലെ നീക്കങ്ങളിലും ഡീഗോ ഗാർഷ്യ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഇറാനെതിരെ നേരിട്ടുള്ള ആക്രമണങ്ങളിൽ യുകെ പങ്കെടുത്തിട്ടില്ല. എന്നാൽ ശനിയാഴ്ച മുതൽ വടക്കൻ ഇറാഖിനെയും ഖത്തറിനെയും ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോണുകളെ തകർക്കുന്നത് പോലുള്ള പ്രതിരോധ നടപടികൾ യുകെ സ്വീകരിച്ചിട്ടുണ്ട്. അതിനിടെ ഇറാനെതിരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിൽ തങ്ങൾ ഭാഗമാകില്ലെന്ന് സ്റ്റാർമർ ആവർത്തിക്കുന്നുമുണ്ട്.

UK gives US permission to attack Iranian missile sites from British bases

More Stories from this section

family-dental
witywide