ലോകത്തിന് ആശ്വാസ വാർത്ത! യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം; അമേരിക്കയും റഷ്യയും യുക്രെയ്നും യുഎഇയിൽ വെച്ച് നാളെ ചർച്ച നടത്തും

ദാവോസ്/ദുബായ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണ്ണായക ചർച്ചകൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വേദിയാകുന്നു. അമേരിക്ക, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾ വെള്ളിയാഴ്ച യുഎഇയിൽ ആരംഭിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പ്രഖ്യാപിച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് സമാധാന ചർച്ചകൾ ഊർജിതമാകുന്നതിന്റെ സൂചന നൽകിക്കൊണ്ട് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്.

വെള്ളിയും ശനിയുമായി രണ്ട് ദിവസമാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദാവോസിൽ വെച്ച് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലേക്കോ അല്ലെങ്കിൽ വെടിനിർത്തലിലേക്കോ ഉള്ള ആദ്യപടിയായിട്ടാണ് ഈ ത്രികക്ഷി ചർച്ചയെ ലോകം നോക്കിക്കാണുന്നത്. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ യുഎഇ സന്നദ്ധത അറിയിച്ചതോടെയാണ് ചർച്ചകൾക്ക് വഴിതെളിഞ്ഞത്.

Also Read

More Stories from this section

family-dental
witywide