
വാഷിംഗ്ടൺ: അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ യുഎസ് കമ്പനികൾ വെനസ്വേലയിലെ ഊർജ്ജ മേഖലയിലേക്ക് പ്രവേശിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. വെനിസ്വേല സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വെനിസ്വേലയിൽ പ്രവർത്തിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് ഷെവ്‌റോൺ , ബിപി , ഷെൽ , എനി, റെപ്‌സോൾ എന്നീ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വെനിസ്വേലയുടെ തകർന്നടിഞ്ഞ എണ്ണ മേഖല പുനരുജ്ജീവിപ്പിക്കാൻ ഏകദേശം 100 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം യുഎസ് ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്കാണ് എത്തുക. വെനിസ്വേലയിൽ ഒരു പ്രതിനിധി സർക്കാർ രൂപീകരിക്കുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് ക്രിസ് റൈറ്റ് വ്യക്തമാക്കി.
നിലവിൽ വെനസ്വേലയിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഏക യുഎസ് കമ്പനി ഷെവ്‌റോൺ ആണ്. പുതിയ ഇളവുകൾ വരുന്നതോടെ കൂടുതൽ കമ്പനികൾക്ക് അവിടേക്ക് തിരിച്ചെത്താൻ സാധിക്കും. 2026-ഓടെ വെനിസ്വേലയിലെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 30% മുതൽ 40% വരെ വർദ്ധനവ് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഈ മാറ്റങ്ങൾ വെനിസ്വേലയിലെ നിക്കോളാസ് മഡുറോയുടെ പുറത്താക്കലിനും യുഎസ് സൈനിക ഇടപെടലിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് നടക്കുന്നത്.
US aims to invest $100 billion to revive Venezuela’s collapsed oil sector















