യുഎസ് തൊഴിൽ വകുപ്പിന്റെ ട്വീറ്റ് “ഒറ്റ നാട്, ഒറ്റ ജനത, ഒറ്റ പൈതൃകം”; നാസി മുദ്രാവാക്യവുമായി സാദൃശ്യമെന്ന് വ്യാപക പ്രചാരം

ന്യൂഡൽഹി: യുഎസ് തൊഴിൽ വകുപ്പിന്റെ ഒരു ട്വീറ്റ് യുഎസിൽ ഉടനീളം ചർച്ചചെയ്യപ്പെടുകയാണ്. ആ ട്വീറ്റിനെ ചിലർ നാസി മുദ്രാവാക്യവുമായി വ്യാപകമായി താരതമ്യം ചെയ്യുകയാണ്. ജനുവരി 10 നാണ് തൊഴിൽ വകുപ്പ് എക്സിൽ ഒരു വിഡിയോയും ഒരു കുറിപ്പും പങ്കുവച്ചത്.

സ്‌ക്രീനിൽ ഉടനീളം യുദ്ധ രംഗങ്ങളുടെ പശ്ചാത്തലത്തിൽ കാണിച്ചിരിക്കുന്ന ജോർജ്ജ് വാഷിംഗ്ടണിന്റെ ചിത്രത്തിന് മുകളിൽ “ഒറ്റ നാട്. ഒറ്റ ജനത. ഒറ്റ പൈതൃകം. നിങ്ങൾ ആരാണെന്ന് മറന്നു പോകരുത്, നിങ്ങൾ അമേരിക്കക്കാരനാണ്” എന്ന വാക്കുകൾ പ്രത്യക്ഷപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ, ട്വീറ്റ് എല്ലായിടത്തും ഷെയർ ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയക്ക് അപ്പുറത്തേക്ക് അത് നീങ്ങി, ദേശസ്‌നേഹം, നയം, ചരിത്രപരമായ താരതമ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ന്യൂസ് റൂമുകളിലേയും ഓപ്പീനിയൻ പേജുകളിലേയും ചർച്ചകൾക്ക് ആക്കം കൂട്ടി. ചിലർ അഭിനന്ദിച്ചു, മറ്റു ചിലർ പേടി രേഖപ്പെടുത്തി. ജർമ്മനിയിലെ നാസി ഭരണകാലത്ത് അഡോൾഫ് ഹിറ്റ്‌ലർ ഉപയോഗിച്ച കേന്ദ്ര മുദ്രാവാക്യങ്ങളിലൊന്നായ “ഐൻ വോൾക്ക്, ഐൻ റീച്ച്, ഐൻ ഫ്യൂറർ” ( ഒരു ജനത, ഒരു രാജ്യം, ഒരു നേതാവ്. ) എന്ന പദപ്രയോഗം ഓവർലാപ്പ് ചെയ്യുന്നതായി എക്‌സിന്റെ തന്നെ ഗ്രോക്ക് എഐ ഫ്ലാഗ് ചെയ്തു .

തൊഴിൽ വകുപ്പ് ഐക്യത്തെ ആഘോഷിക്കുകയാണോ അതോ “അമേരിക്കൻ” എന്നതിന്റെ നിർവചനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണോ എന്നായി ചർച്ചകൾ മാറി. ആരാണ് ശരിക്കും അമേരിക്കൻ എന്ന രീതിയിൽ ചർച്ചകൾ വഴിമാറി. രണ്ടാം ലോക മഹായുദ്ധത്തിന് 80 വർഷങ്ങൾക്ക് ശേഷം, നാസികൾ വിജയിച്ചിരിക്കുന്നു എന്നാണ് എക്സിൽ തന്നെ വന്ന ഒരു കമൻ്റ്. പോസ്റ്റ് പൂർണ്ണമായും ഇല്ലാതാക്കാൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാസയിലെ വിരമിച്ച ബഹിരാകാശയാത്രികൻ ടെറി വിർട്ട്സ് “ഇത് എങ്ങനെ അവസാനിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല” എന്ന് മുന്നറിയിപ്പ് നൽകി.

US Dept of Labor tweets about ‘One People. One Heritage’ viral in social media

More Stories from this section

family-dental
witywide