രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നു, പ്രാദേശിക സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്നു; ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി അമേരിക്കയും ഗൾഫ് രാജ്യങ്ങളും

ന്യൂഡൽഹി : മേഖലയിലെ ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ചു കൊണ്ട് അമേരിക്കയും ഗൾഫ് രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് അമേരിക്ക, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

“ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ (ഇറാൻ) നടപടികൾ അപകടകരമായ സാഹചര്യത്തിന് കാരണമാകുന്നു. ഇത് ഒന്നിലധികം രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതും പ്രാദേശിക സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതുമാണ്,” ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“സിവിലിയന്മാരെയും യുദ്ധത്തിൽ ഏർപ്പെടാത്ത രാജ്യങ്ങളെയും ലക്ഷ്യം വെക്കുന്നത് നിരുത്തരവാദപരവും അസ്ഥിരതയുണ്ടാക്കുന്നതുമായ പെരുമാറ്റമാണ്.”
“ഞങ്ങളുടെ പൗരന്മാരെയും പരമാധികാരത്തെയും ഭൂപ്രദേശത്തെയും സംരക്ഷിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ അവകാശം ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നു,” പ്രസ്താവനയിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂട്ടിച്ചേർത്തു.

US, Gulf states issue joint statement against Iran, violates sovereignty of countries, threatens regional stability

More Stories from this section

family-dental
witywide