
വാഷിംഗ്ടൺ: ഇറാൻ യുദ്ധാധികാര പ്രമേയം യു.എസ് പ്രതിനിധി സഭയിൽ പരാജയപ്പെട്ടു. പ്രമേയത്തിന് അനുകൂലമായും പ്രതികൂലമായും 212 വോട്ടുകൾ വീതം ലഭിച്ചതിനെ തുടർന്നാണ് ഇത് തള്ളിയത്. യു.എസ് സഭയിലെ നിയമപ്രകാരം വോട്ടുകൾ തുല്യമായി വന്നാൽ (Tie) പ്രമേയം പരാജയപ്പെട്ടതായി കണക്കാക്കും. ഭരണകക്ഷിയിലെ ഭിന്നതയും വോട്ടെടുപ്പിൽ പ്രകടമായി. റിപ്പബ്ലിക്കൻ പ്രതിനിധികളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്‌പാട്രിക്, ടോം ബാരറ്റ് എന്നിവർ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ജാരെഡ് ഗോൾഡൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു
ഇറാൻ-യു.എസ് യുദ്ധം നിലവിൽ ഒരു താൽക്കാലിക വെടിനിർത്തലിലാണെങ്കിലും (Ceasefire) ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട് ഏത് നിമിഷവും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ കടുത്ത വ്യോമാക്രമണത്തോടെയാണ് (‘ഓപ്പറേഷൻ എപിക് ഫ്യൂരി’) ഈ വൻ യുദ്ധം ആരംഭിച്ചത്.
US House of Representatives rejects Iran war powers resolution; vote tied















