ട്രംപ് ഭരണകൂടത്തിന്റെ നിർണ്ണായക നീക്കം; കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സൈനിക അകമ്പടിയും ഇൻഷുറൻസും പ്രഖ്യാപിച്ചു

വാഷിം​ഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണ വിതരണം പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയും സൈനിക സംരക്ഷണവും ഒരുക്കാൻ അമേരിക്ക ഒരുങ്ങുന്നു. യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയാണ് ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് അമേരിക്ക തന്നെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സാഹചര്യം ഉടനുണ്ടാകുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതോടെ അമേരിക്കയ്‌ക്കൊപ്പം മറ്റ് പങ്കാളിത്ത രാജ്യങ്ങളും ഈ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുമെന്ന് ഡഫി വ്യക്തമാക്കി. യുഎസ് നാവികസേനയുടെ സൈനിക അകമ്പടിയും സർക്കാർ നൽകുന്ന ഇൻഷുറൻസും ലഭ്യമാകുന്നതോടെ തടസ്സപ്പെട്ടു കിടക്കുന്ന എണ്ണ വിതരണം സുഗമമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌ൻ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്.

ഇൻഷുറൻസ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായും സൈനിക അകമ്പടി എന്ന് മുതൽ ആരംഭിക്കാമെന്ന കാര്യത്തിൽ സൈന്യത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇൻഷുറൻസ് കാര്യത്തിൽ ഞങ്ങൾ സജ്ജമാണ്. അത് എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാം,” ഡഫി പറഞ്ഞു. സൈനിക നീക്കം ഒരു ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ ആരംഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തെത്തുടർന്ന് നിലച്ചുപോയ ആഗോള ഊർജ്ജ വിപണിയെ ഉണർത്താൻ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ നയതന്ത്ര-സൈനിക ഇടപെടലുകളിൽ ഒന്നാണിത്.

More Stories from this section

family-dental
witywide