
വാഷിംഗ്ടൺ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, പരമോന്നത നേതാവ് സയ്യിദ് അലി ഹൊസൈനി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാൻ നേതൃത്വം ചർച്ചകൾക്കായി തന്നെ ബന്ധപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇന്നലെ ഇറാൻ നേതാക്കൾ വിളിച്ചിരുന്നു, അവർ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു” എന്ന് ട്രംപ് പറഞ്ഞു. ഒരു കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചർച്ചകൾക്ക് സാധ്യതയുണ്ടെങ്കിലും, ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ അമേരിക്കയ്ക്ക് നടപടിയെടുക്കേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ശക്തമായ ജനകീയ പ്രതിഷേധങ്ങളുടെയും നിരവധി ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ വാക്കുകൾ എത്തുന്നത്. ഇറാൻ വലിയ കുഴപ്പത്തിലാണെന്നും അമേരിക്ക സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
“ഒരു കൂടിക്കാഴ്ചയ്ക്കു മുമ്പ് നമ്മൾ നടപടിയെടുക്കേണ്ടി വന്നേക്കാം, കൊല്ലപ്പെടാൻ പാടില്ലാത്ത ചില ആളുകൾ കൊല്ലപ്പെട്ടതായി തോന്നുന്നു. നിങ്ങൾ അവരെ നേതാക്കൾ എന്ന് വിളിച്ചാൽ ഇവർ അക്രമാസക്തരാണ്. അവർ നേതാക്കളാണോ അതോ അക്രമത്തിലൂടെ ഭരിക്കുകയാണോ എന്ന് എനിക്കറിയില്ല,” – ട്രംപ് പറഞ്ഞു. 37 വയസ്സുള്ള ഒരു സ്ത്രീയെ കാറിൽ വെച്ച് കൊലപ്പെടുത്തിയ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റിനെ തൻ്റെ ഭരണകൂടം ന്യായീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയം.
യുഎസ് സൈന്യം ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് വ്യക്തമാക്കി “ഞങ്ങൾ ഇത് വളരെ ഗൗരവമായി കാണുന്നു. സൈന്യം ഇത് പരിഗണിക്കുന്നുണ്ട്, കൂടാതെ വളരെ ശക്തമായ ചില ഓപ്ഷനുകൾ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. ഞങ്ങൾ ഒരു തീരുമാനമെടുക്കും,” അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കമാൻഡർ-ഇൻ-ചീഫ് പറഞ്ഞു. “ഞങ്ങൾ ഇത് വളരെ ഗൗരവമായി കാണുന്നു. സൈന്യം ഇത് പരിഗണിക്കുന്നുണ്ട്, കൂടാതെ വളരെ ശക്തമായ ചില ഓപ്ഷനുകൾ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. ഞങ്ങൾ ഒരു തീരുമാനമെടുക്കും,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാൻ അമേരിക്കൻ താവളങ്ങളെയോ കപ്പലുകളെയോ ആക്രമിച്ചാൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിൽ ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിച്ച സാഹചര്യത്തിൽ, ഇലോൺ മസ്കുമായി സംസാരിച്ച് സ്റ്റാർലിങ്ക് വഴി അവിടെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.
US President Donald Trump revealed that the Iranian leadership, led by Khamenei, has contacted him for talks.















