ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ കപ്പലുകൾ തകർത്തെന്ന് അമേരിക്ക; കുഴിബോംബുകൾ വിന്യസിക്കാൻ ഉപയോഗിക്കുന്ന 16 മൈൻ ലെയറുകളും നശിപ്പിച്ചു

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക തകർത്തെന്ന് റിപ്പോർട്ട്. കുഴിബോംബുകൾ വിന്യസിക്കാൻ ഉപയോഗിക്കുന്ന 16 മൈൻ ലെയറുകൾ ഉൾപ്പെടെയുള്ള കപ്പലുകളാണ് യുഎസ് സൈന്യം തകർത്തത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.

ലോകത്തെ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ (കടൽ കുഴിബോംബുകൾ) സ്ഥാപിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ശക്തമായ നീക്കം.

“ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണം” എന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎസ് സൈന്യം നടപടി തുടങ്ങിയത്.

ട്രംപിൻ്റെ നിർദ്ദേശപ്രകാരം യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ കപ്പലുകളെ അതീവ കൃത്യതയോടെ ഇല്ലാതാക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിനെ ബന്ദിയാക്കാൻ ഭീകരരെ അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തുരുകയാണ്.

US says it destroyed Iranian ships in the Strait of Hormuz; 16 mine layers used to deploy landmines destroyed

More Stories from this section

family-dental
witywide