പൗരത്വത്തിനായി അപേക്ഷിച്ച സമയത്ത് ഗുരുതരമായ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ പൗരത്വം റദ്ദാക്കാൻ യുഎസ്

വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ്റെ യുഎസ് പൗരത്വം റദ്ദാക്കാൻ യുഎസ് നീതിന്യായ വകുപ്പ് നടപടികൾ ആരംഭിച്ചു. ഗുർമീത് സിങ് പൗരത്വത്തിനായി അപേക്ഷിച്ച സമയത്ത് താൻ ചെയ്ത ഗുരുതരമായ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2011-ൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യവേ, യാത്രാക്കാരിയെ തട്ടിക്കൊണ്ടുപോവുകയും കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ചെയ്തിരുന്നു ഇയാൾ. ഈ സംഭവം നടന്ന് മാസങ്ങൾക്കുള്ളിൽ 2011 ഒക്ടോബറിൽ, തൻ്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചുകൊണ്ട് ഇയാൾ യു.എസ് പൗരത്വം നേടിയെടുത്തിരുന്നു.

പൗരത്വം ലഭിച്ചതിന് ശേഷം 2014-ലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. യുഎസ് നിയമപ്രകാരം തെറ്റായ വിവരങ്ങൾ നൽകിയോ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചോ പൗരത്വം നേടിയാൽ അത് റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. സിങ്ങിന്റെ പൗരത്വം റദ്ദാക്കാൻ ഫെഡറൽ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

US to revoke citizenship of Indian-origin man who hid serious crimes while applying for citizenship

More Stories from this section

family-dental
witywide